Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്
Bengaluru to Mumbai in Just 18 Hours: രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

ട്രെയിന്‍
ബെംഗളൂരു: മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് പുതിയ തുരന്തോ എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചേക്കും. പുതിയ ട്രെയിനുകള്‍ യാത്രക്കാര്‍ക്കായി ഒരുക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് 18 മണിക്കൂറിനുള്ളില്‍ യാത്ര നടത്താവുന്ന രീതിയിലായിരിക്കും ട്രെയിനുകളുടെ വരവ്.
രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവരുന്നത്. നിലവില്‍ ഉദ്യോന്‍ എക്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ 1,209 കിലോമീറ്റര്‍ വരുന്ന ഈ യാത്ര ഏകദേശം 24 മണിക്കൂറിനുള്ളിലാണ് പൂര്‍ത്തിയാക്കുന്നത്.
യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് 2025 ഡിസംബര്‍ 9ന് 16553/16554 SMVT ബെംഗളൂരു-LTT മുംബൈ-SMVT ബെംഗളൂരു സര്‍വീസ് റെയില്‍വേ ബോര്‍ഡ് അറിയിച്ചിരുന്നു. ട്രെയിന്‍ നമ്പര്‍ 16553 ശനി, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവിലെ എസ്എംവിടിയില്‍ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 8.40ന് എല്‍ടിടി മുംബൈയില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 16554 (മടക്കയാത്ര), ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 11.15ന് എല്‍ടിടി മുംബൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 10.30ന് ബെംഗളൂരുവിലെ എസ്എംവിടിയില്‍ എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍ ഈ രണ്ട് സര്‍വീസുകളും സാധ്യമാക്കാന്‍ റെയില്‍വേക്ക് സാധിച്ചില്ല.
Also Read: Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്
ഹുബ്ബള്ളി, പൂനെ എന്നിങ്ങനെയുള്ള 14 സ്റ്റോപ്പുകള്‍ വഴിയാണ് ട്രെയിനുകളുടെ സര്‍വീസ് നിശ്ചയിച്ചത്. 17 എല്‍എച്ച്ബി കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടായിരിക്കേണ്ടത്. ബെംഗളൂരുവിലെ എസ്എംവിടിയില്‍ വെച്ചാണ് പ്രാഥമിക അറ്റക്കുറ്റപ്പണികള്‍ നടത്തേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും, സമയത്തിന്റെ പേരില്‍ പുതിയ സര്‍വീസ് വ്യാപക വിമര്‍ശനത്തിന് കാരണമാകുകയായിരുന്നു.
ഇതേതുടര്‍ന്നാണ് നിലവില്‍ റെയില്‍വേ തുരന്തോ എക്‌സ്പ്രസ് പരിഗണിക്കുന്നതെന്നാണ് വിവരം. കെഎസ്ആര്‍ ബെംഗളൂരുവിനും സിഎസ്എംടി മുംബൈയ്ക്കും ഇടയില്‍ തുമകുരു, ദാവന്‍ഗെരെ, ഹുബ്ബള്ളി, ബെലഗാവി, മിറാജ്, പൂനെ വഴിയാണ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുക.
വൈകിട്ട് 4.30ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30നായിരിക്കും ട്രെയിന്‍ സിഎസ്എംടി ബെംഗളൂരുവില്‍ എത്തിച്ചേരുന്നത്. മടക്കയാത്ര മുംബൈയില്‍ നിന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്കാണ്, പിറ്റേദിവസം രാവിലെ 9.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും.