Silk Board Flyover: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറുന്നു; ട്രാഫിക് ബ്ലോക്ക് ഇനിയില്ല

Silk Board Flyover Bengaluru New Stretch Open After Trial Run: സൗത്ത് ഈസ്റ്റേണ്‍ സബ്ഡിവിഷനിലെ മഡിവാല ട്രാഫിക് സ്റ്റേഷന്‍ പരിധിയിലുള്ള ഔട്ടര്‍ റിങ് റോഡിലെ എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം മെയിനില്‍ നിന്ന് ജയനഗര്‍ റാഗിഗഡ വരെയുള്ള ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തതായി സൗത്ത് ഈസ്റ്റ് ട്രാഫിത് പോലീസ് ആണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

Silk Board Flyover: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറുന്നു; ട്രാഫിക് ബ്ലോക്ക് ഇനിയില്ല

പ്രതീകാത്മക ചിത്രം

Published: 

01 May 2026 | 08:21 AM

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. സില്‍ക്ക് ബോര്‍ഡില്‍ ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ തുറന്നിരിക്കുകയാണ്. എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം മെയിനിനെയും ജയനഗര്‍ റാഗിഗുഡയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. മാത്രമല്ല, ബെംഗളൂരുവിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ എന്ന പ്രത്യേകതയും സില്‍ക്ക് ബോര്‍ഡിലേതിനുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തുറന്നപാത മെയ് ഒന്ന് മുതല്‍ പൂര്‍ണമായി തുറന്നുകൊടിത്തിരിക്കുകയാണ്.

പരീക്ഷണ ഓട്ടങ്ങള്‍ക്കിടെ നിരവധി റോഡ് സുരക്ഷ പ്രശ്‌നങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാന്‍ ബിഎംആര്‍സിഎല്ലിനോ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൗത്ത് ഈസ്റ്റേണ്‍ സബ്ഡിവിഷനിലെ മഡിവാല ട്രാഫിക് സ്റ്റേഷന്‍ പരിധിയിലുള്ള ഔട്ടര്‍ റിങ് റോഡിലെ എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം മെയിനില്‍ നിന്ന് ജയനഗര്‍ റാഗിഗഡ വരെയുള്ള ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തതായി സൗത്ത് ഈസ്റ്റ് ട്രാഫിത് പോലീസ് ആണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

പാത തുറക്കുന്നതുവഴി ട്രാഫിക് പോലീസിന്റെ കാര്യക്ഷമത വിലയിരുത്തുക, പീക്ക് അവര്‍ ഫ്ളോകള്‍ നിയന്ത്രിക്കുക, സിഗ്‌നല്‍ സമയക്രമീകരണം വരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാത തുറന്നത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തോടെ ബെംഗളൂരു ട്രാഫിക് പോലീസ് ഫ്ളൈഓവറിന്റെ ഘടന പരിശോധിക്കുകയും ഉപയോഗത്തിന് തയാറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

2024ല്‍ ഉദ്ഘാടനം നടന്നു

2024 ജൂലൈയില്‍ റോഡിന്റെ ചില ഭാഗങ്ങളുടെ ഉദ്ഘാടനം നടന്നിരുന്നു. എന്നാല്‍ ഉന്നതാധികാരികളില്‍ നിന്ന് അനുമതി ലഭിക്കാന്‍ വൈകിയത് കാരണം പാത തുറക്കുന്നത് മാറ്റിവെച്ചു. നിലവില്‍ പാതയുടെ റാമ്പുകളുടെയും ലൂപ്പുകളുടെയും ഫിനിഷിങ് ജോലികള്‍ പൂര്‍ത്തിയാക്കുകയും മറ്റ് അനുമതി ലഭിക്കുകയും ചെയ്തതിന് ശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

പാത എവിടെ നിന്ന് ആരംഭിക്കും?

റാഗിഗുഡയില്‍ നിന്ന് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് വരെയാണ് റെയില്‍ കം റോഡ് മാതൃകയിലുള്ള ഈ ഫ്ളൈഓവര്‍. ഒന്ന്, രണ്ട് കിലോമീറ്റര്‍ വരെ നീളുന്ന ലൂപ്പുകളും റാമ്പുകളും ഈ പാതയില്‍ ഉള്‍പ്പെടുന്നു. റാഗിഗുഡയില്‍ നിന്ന് എച്ച്എസ്ആര്‍ ലേഔട്ടിലേക്കും ഹൊസൂര്‍ റോഡിലേക്കും സിഗ്‌നല്‍ രഹിത ഗതാഗതവും പാത സാധ്യമാക്കും.

പുതിയ പാത യാത്രാ സമയത്തിന്റെ ഏകദേശം 30 ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷനിലെ തിരക്ക് ഒഴിവാക്കാനാണ് വേഗത്തില്‍ പാത തുറന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഫ്ളൈഓവറിലൂടെ പോകുന്നതുവഴി സമീപത്തെ റോഡുകളിലെ തിരക്കും കുറഞ്ഞേക്കാം.

Also Read: Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍

പരീക്ഷണ കാലയളവില്‍ ഗതാഗതം, സുരക്ഷ എന്നിവ കൃത്യമായി നിരീക്ഷിച്ച്, റാമ്പ് പ്രവര്‍ത്തനങ്ങളിലും ഗതാഗത മാനേജ്മെന്റിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തുന്നതാണ്. ഇതിനെല്ലാം ശേഷമേ ഔദ്യോഗികമായ പാത തുറന്നുകൊടുക്കുകയുള്ളൂ. ബെംഗളൂരുവിലെ റോഡുകളിലേക്കുള്ള ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ കൂടിയാണ് സില്‍ക്ക് ബോര്‍ഡ് ഫ്ളൈഓവര്‍.

ഈ പാതയ്ക്ക് പുറമെ ഔട്ടര്‍ റിങ് റോഡ് ഇടനാഴിയിലും ട്രാഫികുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന. ബെംഗളൂരു നഗരത്തിലെ നിരവധി പ്രധാന റോഡുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇവയുടെയെല്ലാം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ അതിവേഗത്തിലുള്ള യാത്രയും സാധ്യമാകും. ഇതിനെല്ലാം പുറമെ നിരവധി റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള സാധ്യതാ പഠനങ്ങള്‍ നടത്തിവരികയാണ്. വൈകാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം.

English Summary

The new stretch of the Bengaluru Silk Board flyover has been fully opened to the public after a successful trial run. The development is expected to ease traffic congestion at the busy Silk Board junction and improve travel time for commuters in the city.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം