AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ചെന്നൈയിലാണോ ജോലി, ഇനി തിരക്കിൽ പെടില്ല; കാത്തിരുന്ന ഡബിൾ ഡെക്കർ പാത എത്തുന്നു

Porur - Vadapalani Double Decker Corridor: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഷനുകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതാണ്.

Chennai Metro: ചെന്നൈയിലാണോ ജോലി, ഇനി തിരക്കിൽ പെടില്ല; കാത്തിരുന്ന ഡബിൾ ഡെക്കർ പാത എത്തുന്നു
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 10 Jan 2026 | 05:00 PM

ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്കിന് വലിയൊരു ആശ്വാസമാകാൻ പോകുന്ന ഡബിൾ ഡക്കർ പാത ഉടൻ തുറന്നുനൽകും. പോരൂർ – വടപളനി ഡബിൾ ഡെക്കർ മെട്രോ പാതയുടെ നിർണ്ണായകമായ ‘ഇൻ്റഗ്രേറ്റഡ് സിസ്റ്റം ടെസ്റ്റുകൾ’ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ആദ്യ പരീക്ഷണയോട്ടം നാളെ (ജനുവരി 11) നടക്കും.

 

എന്താണ് ഈ പാതയുടെ പ്രത്യേകത?

 

ഈ പാതയുടെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ ‘ഡബിൾ ഡെക്കർ’ രൂപകൽപ്പനയാണ്. ഒരേ തൂണുകളിൽ തന്നെ രണ്ട് തട്ടുകളിലായി ഗതാഗതം ക്രമീകരിച്ചിരിക്കുന്നു. താഴത്തെ തട്ട് സാധാരണ വാഹനങ്ങൾ സഞ്ചരിക്കുന്ന ഫ്ലൈഓവറായും മുകളിലെ തട്ട് മെട്രോ ട്രെയിനുകൾ സഞ്ചരിക്കുന്ന പാതയായാണ് ക്രമീകരിച്ചിരിക്കുന്നത്.

സിഗ്നലിംഗ് സംവിധാനം, ഇലക്ട്രിക്കൽ ലൈനുകൾ, ട്രെയിൻ നിയന്ത്രണ സംവിധാനം എന്നിവയുടെ പരിശോധനയാണ് ഇപ്പോൾ പൂർത്തിയായത്. ഡബിൾ ഡക്കർ പാത തുറക്കുന്നതോടെ ചെന്നൈയിലെ ഏറ്റവും തിരക്കേറിയ പോരൂർ – വടപളനി റൂട്ടിൽ യാത്രാസമയം പകുതിയായി കുറയും. കൂടാതെ വടപളനി, പോരൂർ ഭാഗങ്ങളിലെ കനത്ത ട്രാഫിക് ബ്ലോക്കിന് ഇതിലൂടെ പരിഹാരമാകും.

ALSO READ: ഒടുവിൽ അതും പരിഹരിച്ചു, പുതിയ സംവിധാനവുമായി ചെന്നൈ മെട്രോ, ഉദ്ഘാടനം ചെയ്തത്…

യാത്രക്കാർക്ക് റോഡിലെ തിരക്കുകളിൽ പെടാതെ മിനിറ്റുകൾക്കുള്ളിൽ പോരൂരിൽ നിന്നും വടപളനിയിൽ എത്താം. നഗരത്തിലെ മറ്റ് മെട്രോ ലൈനുകളുമായി ഈ പാതയെ ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ ട്രെയിൻ മാറി കയറാൻ സഹായിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഷനുകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതാണ്.