AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Stampede: ‘പറയാൻ വാക്കുകളില്ല’; ചിന്നസ്വാമിയിലെ ദുരന്തത്തിൽ പ്രതികരണവുമായി കോലി

Virat Kohli Reacts On Bengaluru Stampede: ആർസിബിയുടെ വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരണപ്പെട്ടതിൽ പ്രതികരിച്ച് വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് താരത്തിൻ്റെ പ്രതികരണം.

Bengaluru Stampede: ‘പറയാൻ വാക്കുകളില്ല’; ചിന്നസ്വാമിയിലെ ദുരന്തത്തിൽ പ്രതികരണവുമായി കോലി
വിരാട് കോലിImage Credit source: Social Media
abdul-basith
Abdul Basith | Published: 05 Jun 2025 06:39 AM

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൻ്റെ വിജയാഘോഷങ്ങൾക്കിടെ 11 പേർ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വിരാട് കോലി. പറയാൻ വാക്കുകളില്ല എന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൻ്റെ വാർത്താകുറിപ്പ് പങ്കുവച്ച് കോലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. ആദ്യമായി ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിൻ്റെ റോഡ് ഷോയ്ക്കായി സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്ന ആരാധകരാണ് അപകടത്തിൽ പെട്ടത്. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടീമിൻ്റെ വരവിനായി കാത്ത് ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഒത്തുകൂടിയവർക്കുണ്ടായ അപകടത്തിൽ വളരെ മനോവേദനയുണ്ട് എന്ന് ആർസിബിയുടെ വാർത്താകുറിപ്പിൽ പറയുന്നു. എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു. അപകടത്തെപ്പറ്റി അറിഞ്ഞയുടൻ തന്നെ ഞങ്ങൾ പരിപാടിയിൽ ഭേദഗതി വരുത്തി എന്നും ആർസിബി പറയുന്നു.

Also Read: Bengaluru Stampede: ആവേശക്കൊടുമുടിയേറിയ ബെംഗളൂരു നഗരത്തെ കണ്ണീരിലാഴ്ത്തിയ സായാഹ്നം; ചിന്നസ്വാമിയില്‍ സംഭവിച്ചത്‌

ഈ മാസം നാലിന് വൈകുന്നേരമാണ് ദുരന്തം നടന്നത്. പഞ്ചാബ് കിംഗ്സിനെ തോല്പിച്ച് ആദ്യമായി ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റോഡ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കാരണം ഇത് ക്യാൻസൽ ചെയ്തിരുന്നു. പിന്നീട് വീണ്ടും റോഡ് ഷോ നടത്താൻ തീരുമാനിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നടത്തിയ റോഡ് ഷോയ്ക്കായി തെരുവിൽ തടിച്ചുകൂടിയ ആരാധകരാണ് മരണപ്പെട്ടത്. 11 വയസുള്ള ഒരു പെൺകുട്ടിയടക്കം മരണപ്പട്ടവരിൽ ഉണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആശുപത്രിയിലെത്തി സന്ദർശിച്ചു. സംഭവത്തിൽ ദുഖമുണ്ടെന്നും ബെംഗളൂരുവിലെയും കർണാടകയിലെയും എല്ലാ ജനങ്ങളോടും താൻ ക്ഷമ ചോദിക്കുന്നു എന്നും ശിവകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായില്ല എന്ന് സമ്മതിച്ച അദ്ദേഹം പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കുമെന്നും ഉറപ്പുനൽകി.