Chinnaswamy Stadium Stampede: ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ആരാധകരുടെ തിക്കും തിരക്കും; 11 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്
RCB IPL victory celebrations in Bengaluru: ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് സമീപത്തേക്ക് എത്തിയത്. ഇതില്‍ നിരവധി പേര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗേറ്റ് തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബി ജേതാക്കളായതിന്റെ ആഘോഷത്തിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമെത്തിയത് നിരവധി ആരാധകര്‍. ആരാധകരുടെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമാണ്. ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് സമീപത്തേക്ക് എത്തിയത്. ഇതില്‍ നിരവധി പേര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗേറ്റ് തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
തകര്‍ന്ന ഗേറ്റിനടിയില്‍ കുടുങ്ങിയതാണ് പലരുടെയും പരിക്കിന് കാരണമെന്നാണ് വിവരം. ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന്റെ ആഘോഷം തുടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്. പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിക്ടറി പരേഡ് നടത്തുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രമാകും ആഘോഷം. വൈകിട്ട് ആറു മണിയോടെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കം. ഈ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍സിബി ആരാധകരാണ് അപകടത്തില്‍പെട്ടത്.




സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം പരിമിതമായതിനാല്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ജനങ്ങളോട് പൊലീസ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ കീഴടക്കിയാണ് ആര്‍സിബി ജേതാക്കളായത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ആര്‍സിബി കിരീടം നേടുന്നത്.