Ditwah Cyclonic Storm : സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ റദ്ദാക്കി, ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നു

Cyclonic Storm Ditwah Nears Tamil Nadu Coast: ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബെംഗളൂരു, ഹൈദരാബാദ്, ജാഫ്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

Ditwah Cyclonic Storm : സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ റദ്ദാക്കി, ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നു

Cyclone Ditwah

Updated On: 

29 Nov 2025 17:00 PM

ചെന്നൈ: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് കൂടുതൽ അടുക്കുന്ന സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ അതിജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത വർധിച്ചിട്ടുണ്ട്.

 

വിമാന സർവീസുകൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു

 

ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബെംഗളൂരു, ഹൈദരാബാദ്, ജാഫ്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read – ഇന്ന് രാവിലെ തണുത്തുറഞ്ഞു, നാളെ നേരിയ മഴ… ഈ കാലാവസ്ഥ ഇതെങ്ങോട്ടാണ്

മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നാഗപട്ടണത്ത് ശക്തമായ മഴ തുടരുകയാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കടലൂർ ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി എം.ആർ.കെ. പന്നീർസെൽവം അറിയിച്ചു.

 

ശ്രീലങ്കയിൽ വൻ നാശനഷ്ടം

 

ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വലിയ ദുരന്തമാണ് വിതച്ചത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അവിടെ 123 പേർ മരിക്കുകയും 130 പേരെ കാണാതാവുകയും ചെയ്തു. അരലക്ഷത്തോളം പേരെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഈ സാഹചര്യത്തിൽ തമിഴ്നാട് തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും