Dalit Student Attacked: കബഡി മത്സരത്തില്‍ വിജയിച്ച ദളിത് വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമം
Chennai Dalit Attack Case: ആക്രമണത്തില്‍ ദേവേന്ദ്രന്റെ വിരലുകള്‍ അറ്റുപോയി. വിദ്യാര്‍ഥി നിലവില്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിലെ മുഖ്യപ്രതി ലക്ഷമണന്‍ (19) പോലീസിന്റെ പിടിയിലായി.

ചെന്നൈ: കബഡി മത്സരത്തില്‍ വിജയിച്ചതിന് ദളിത് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ച് പ്രബല ജാതിക്കാര്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ദേവേന്ദ്ര രാജയ്ക്കാണ് പരിക്കേറ്റത്.
പ്രബല ജാതിക്കാരായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സ്‌കൂളിലേക്ക് പോകുംവഴി ദേവേന്ദ്ര രാജയെ വെട്ടുകയായിരുന്നു. ബസില്‍ നിന്ന് വിളിച്ചിറക്കിയതിന് ശേഷമാണ് ആക്രമണമെന്നാണ് വിവരം.
ആക്രമണത്തില്‍ ദേവേന്ദ്രന്റെ വിരലുകള്‍ അറ്റുപോയി. വിദ്യാര്‍ഥി നിലവില്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിലെ മുഖ്യപ്രതി ലക്ഷമണന്‍ (19) പോലീസിന്റെ പിടിയിലായി.




ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുല്‍ഫാം സിങ് യാദവാണ് കൊല്ലപ്പെട്ടത്. ഡഫ്റ്റാരയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു മൃതദേഹം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വിഷം കുത്തിവെക്കുകയായിരുന്നു എന്നാണ് വിവരം. വിഷം കുത്തിവെച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞതായി ഗുന്നൗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
യാദവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു സംഘം. തുടര്‍ന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചതിന് ശേഷം നേതാവില്‍ നിന്നും പ്രതികള്‍ വെള്ളം വാങ്ങിക്കുടിക്കുകയും മുറിയില്‍ കിടക്കാന്‍ പോയ യാദവിന്റെ വയറ്റില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വേദന സഹിക്കവയ്യാതെ നിലവിളിച്ച യാദവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് വീട്ടില്‍ പരിശോധന നടത്തുകയും പ്രതികളുടെ ഹെല്‍മറ്റും സിറിഞ്ചും കണ്ടെടുക്കുകയും ചെയ്തു.