Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ​ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം

AI smart glasses for Republic Day 2026 security: കുറ്റവാളികളുടെ വലിയൊരു ഡാറ്റാബേസ് ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംശയിക്കുന്ന ഒരാളെ ഗ്ലാസിലൂടെ കാണുമ്പോൾ തന്നെ അയാളുടെ മുൻകാല ചരിത്രം ഉദ്യോഗസ്ഥർക്ക് മുന്നിലെത്തും.

Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ​ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം

Delhi Police To Deploy Ai Smart Glasses

Published: 

23 Jan 2026 | 05:58 PM

ന്യൂഡൽഹി: 2026-ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ഡൽഹി പോലീസ്. ഇത്തവണത്തെ പ്രധാന ആകർഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഗ്ലാസുകളും അത്യാധുനിക മുഖം തിരിച്ചറിയൽ സംവിധാനങ്ങളുമാണ്. രാജ്യതലസ്ഥാനത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതെന്ന് ന്യൂഡൽഹി ഡിസിപി ദേവേഷ് മഹ്‌ല അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ഈ പ്രത്യേക കണ്ണടകൾക്ക് ജനക്കൂട്ടത്തിനിടയിൽ നിന്ന് കുറ്റവാളികളെയും സംശയാസ്പദമായ വ്യക്തികളെയും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കും. താടി വളർത്തിയോ, ഹെയർസ്റ്റൈൽ മാറ്റിയോ, മാസ്ക്, തൊപ്പി, മേക്കപ്പ് എന്നിവ ഉപയോഗിച്ചോ ഒളിവിൽ കഴിയുന്ന കുറ്റവാളികളെപ്പോലും തിരിച്ചറിയാൻ ഈ ഗ്ലാസുകളിലെ അഡ്വാൻസ്ഡ് അൽഗോരിതങ്ങൾക്ക് സാധിക്കും.

കുറ്റവാളികളുടെ വലിയൊരു ഡാറ്റാബേസ് ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംശയിക്കുന്ന ഒരാളെ ഗ്ലാസിലൂടെ കാണുമ്പോൾ തന്നെ അയാളുടെ മുൻകാല ചരിത്രം ഉദ്യോഗസ്ഥർക്ക് മുന്നിലെത്തും. ഇന്റർനെറ്റ് ഇല്ലാതെ തന്നെ പ്രവർത്തിക്കുന്ന ഈ സംവിധാനം അതീവ രഹസ്യസ്വഭാവം പുലർത്തുന്നതാണ്.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന കർത്തവ്യ പഥിലും പരിസരത്തും കർശനമായ സുരക്ഷാ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് തലങ്ങളിലായുള്ള ശാരീരിക പരിശോധനകൾക്ക് ശേഷമേ പ്രവേശനം അനുവദിക്കൂ. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനങ്ങളും കർശനമായി പരിശോധിക്കും. നഗരത്തിലുടനീളം ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം തത്സമയ മുഖം തിരിച്ചറിയൽ സംവിധാനവുമായി (FRS) ബന്ധിപ്പിച്ചിരിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ