Air India Emergency Landing: തീപിടുത്ത മുന്നറിയിപ്പ്: ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻ്റിം​ഗ്

Air India Flight Emergency Landing: വിമാനത്തിൻ്റെ വലതുഭാ​ഗത്തെ എഞ്ചിനിൽ തീ പടർന്നുവെന്നാണ് വിവരം ലഭിച്ചത്. പറന്നുയർന്ന് 30 മിനിറ്റിന് ശേഷമാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. ഇതേ തുടർന്ന് അടിയന്തര ലാൻ്റിം​ഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

Air India Emergency Landing: തീപിടുത്ത മുന്നറിയിപ്പ്: ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻ്റിം​ഗ്

Air India (പ്രതീകാത്മക ചിത്രം)

Published: 

31 Aug 2025 12:44 PM

ന്യൂഡൽഹി: തീപിടുത്ത മുന്നറിയിപ്പിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി (Air India Flight Emergency Landing). ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. എയർ ഇന്ത്യയുടെ AI 2913 എന്ന വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.

പൈലറ്റിന് ലഭിച്ച തീപിടുത്ത മുന്നറിയിപ്പിനെ തുടർന്നായിരുന്നു ലാൻ്റിം​ഗ്. വിമാനത്തിൻ്റെ വലതുഭാ​ഗത്തെ എഞ്ചിനിൽ തീ പടർന്നുവെന്നാണ് വിവരം ലഭിച്ചത്. പറന്നുയർന്ന് 30 മിനിറ്റിന് ശേഷമാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. ഇതേ തുടർന്ന് അടിയന്തര ലാൻ്റിം​ഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വിമാനത്തിൽ 90ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം, സംഭവത്തിന് പിന്നാലെ വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി ഇവരെ ഇൻ‍ഡോറിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധനകൾ നടത്തിയ ശേഷം മാത്രമെ റിപ്പോർട്ട് പുറത്തുവിടുകയുള്ളൂ.

സംഭവത്തെക്കുറിച്ച് എയർ സേഫ്റ്റി റെഗുലേറ്റർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. അടുത്തകാലത്തായി എയർ ഇന്ത്യ വിമാനങ്ങളിലെ നിരന്തരമായി കാണപ്പെടുന്ന സാങ്കേതിക പ്രശ്‌നങ്ങൾ ഏറെ ചർച്ചയായിട്ടുള്ള വിഷയമാണ്. ഇതിന് പിന്നാലെയാണ് പുതിയ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ