Viral News: അനുഗ്രഹം ചൊരിയുന്ന മരം! താങ്ങും തണലുമാകുന്ന കര്‍ണാടകയിലെ പുളിമരത്തിന്റെ കഥ
Tamarind Tree Viral News: ഒറ്റ നോട്ടത്തില്‍ ഒരു വലിയ പുളി മരം, എന്നാല്‍ അതിന് അടുത്തെത്തുമ്പോള്‍ കൗതുകകരമായ ഒരു കാര്യം കാണാന്‍ സാധിക്കും. തടിയുടെ മധ്യത്തില്‍ ഒരാള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന വീതിയില്‍ ഒരു വിടവ്.

പ്രതീകാത്മക ചിത്രം
കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ പുളിമരത്തോട് തങ്ങളുടെ സങ്കടങ്ങള്‍ പറയുന്ന അനേകം മനുഷ്യരുണ്ട്. ആ മരത്തിനുള്ളിലൂടെ കയറിയിറങ്ങാന്‍ അവര്‍ തങ്ങളുടെ ഊഴം കാത്തുനില്‍ക്കുന്നു.നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഈ മരത്തിനെന്നാണ് പറയപ്പെടുന്നത്. ഈ മരത്തിന് അസുഖങ്ങള്‍ ഭേദമാക്കാനും കഷ്ടതകള്‍ കുറയ്ക്കാനും സാധിക്കുമെന്ന് അവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നു.
ഒറ്റ നോട്ടത്തില്‍ ഒരു വലിയ പുളി മരം, എന്നാല്‍ അതിന് അടുത്തെത്തുമ്പോള്‍ കൗതുകകരമായ ഒരു കാര്യം കാണാന്‍ സാധിക്കും. തടിയുടെ മധ്യത്തില്‍ ഒരാള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന വീതിയില്‍ ഒരു വിടവ്. സ്ത്രീകളും, പ്രായമായവരും, ചെറുപ്പക്കാരും ഉള്‍പ്പെടെയുള്ളവര്‍ പോലും മരത്തിനുള്ളിലൂടെ കടന്നുപോകാന്‍ തങ്ങളുടെ ഊഴം കാത്ത് നില്‍ക്കും.
മരത്തിലൂടെ മൂന്ന് തവണ കടന്നുപോകുന്നവര്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും മറ്റ് ദോഷങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. നടുവേദന, സന്ധിവേദന, മനോവിഷമം തുടങ്ങി എന്തിനും മരം പരിഹാരം കാണും.
Also Read: Shocking: വിദ്യാർഥിനിക്ക് ഇരട്ട ഹൃദയാഘാതം; ദാരുണാന്ത്യം
ബെംഗളൂരു, മൈസൂരു, കടൂര്‍, ബിരൂര്‍ തുടങ്ങി കര്‍ണാടകയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്താറുണ്ട്. തൊട്ടടുത്തുള്ള ഹോതാന കല്ലമ്മ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് പലരും ഇവിടേക്ക് എത്തുന്നത്.
പ്രവേശന ഫീസോ, ഉച്ചത്തിലുള്ള പ്രാര്‍ത്ഥനകളോ, അത്ഭുതങ്ങള്‍ അവകാശപ്പെടുന്ന പുരോഹിതരോ ഒന്നും തന്നെ ഇവിടെയില്ല എന്നതാണ് പ്രത്യേകത.