AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DMK: ‘കാണിച്ചത് വിശ്വാസ വഞ്ചന, പിന്നിൽ നിന്ന് കുത്തി, കോൺഗ്രസ് കാണിച്ചത് പഴയ സ്വഭാവം’; ഡിഎംകെ

DMK Slams Congress: കോൺഗ്രസ് അവരുടെ പഴയ സ്വഭാവം മറന്നിട്ടില്ലെന്നും ബിജെപി എന്താണോ മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് അതുതന്നെയാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ ചെയ്തതെന്നും ഡിഎംകെ കുറ്റപ്പെടുത്തി. കഠിന ശ്രമത്തിലൂടെ നേടിയെടുത്ത തെരഞ്ഞെടുപ്പ് വിജയത്തെ കോൺ​ഗ്രസ് അപകടത്തിലാക്കുകയാണെന്നും ഡിഎംകെ കുറ്റപ്പെടുത്തി. സഖ്യമര്യാദകൾ ലംഘിക്കുന്നതാണ് കോൺഗ്രസിൻ്റെ നടപടിയെന്നും ഡിഎംകെ ആരോപിക്കുന്നു.

DMK: ‘കാണിച്ചത് വിശ്വാസ വഞ്ചന, പിന്നിൽ നിന്ന് കുത്തി, കോൺഗ്രസ് കാണിച്ചത് പഴയ സ്വഭാവം’; ഡിഎംകെ
ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോ​ഗത്തിൽ നിന്നുംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 08 May 2026 | 07:30 AM

തമിഴ്‌നാട്: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. ഡിഎംകെ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രമേയം പാസാക്കി. നടൻ വിജയുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് കൈകോർത്തതോടെ ദേശീയതലത്തിലെ പ്രതിപക്ഷ നിരയിൽ ‘ഇന്ത്യ’ സഖ്യം തകർന്നതായാണ് ഡിഎംകെ പ്രമേയത്തിൽ പറയുന്നത്. കോൺഗ്രസിന്റെ ടിവികെയുമായി കൂടിച്ചേരലിനെ ‘വിശ്വാസവഞ്ചന’ എന്നും ‘പുറകിൽ നിന്നുള്ള കുത്ത്’ എന്നുമാണ് ഡിഎംകെ വിശേഷിപ്പിച്ചത്.

കോൺഗ്രസ് അവരുടെ പഴയ സ്വഭാവം മറന്നിട്ടില്ലെന്നും ബിജെപി എന്താണോ മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് അതുതന്നെയാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ ചെയ്തതെന്നും ഡിഎംകെ കുറ്റപ്പെടുത്തി. കഠിന ശ്രമത്തിലൂടെ നേടിയെടുത്ത തെരഞ്ഞെടുപ്പ് വിജയത്തെ കോൺ​ഗ്രസ് അപകടത്തിലാക്കുകയാണെന്നും ഡിഎംകെ കുറ്റപ്പെടുത്തി. സഖ്യമര്യാദകൾ ലംഘിക്കുന്നതാണ് കോൺഗ്രസിൻ്റെ നടപടിയെന്നും ഡിഎംകെ ആരോപിക്കുന്നു.

ALSO READ: വിജയിയുടെ സർക്കാർ വരട്ടെ, 6 മാസത്തേക്ക് ശല്ല്യം ചെയ്യില്ല! അഭ്യൂഹങ്ങൾക്കിടെ സ്റ്റാലിൻ

ഇത്തരം രാഷ്ട്രീയ മാറ്റങ്ങൾ തമിഴ്നാട്ടിലെ മതേതര മുന്നണിയെ ദുർബലപ്പെടുത്തുമെന്നും പ്രത്യയശാസ്ത്രപരമായ നിലപാടുകളിൽ ആശങ്കയുണ്ടാക്കുമെന്നും ഡിഎംകെ പറഞ്ഞു. കോൺ​ഗ്രസിൻ്റെ നീക്കത്തിന് പിന്നാലെ ‘ഇന്ത്യ’ സഖ്യം അവസാനിച്ചുവെന്നാണ് മുതിർന്ന നേതാവ് ടികെഎസ് ഇളങ്കോവൻ വ്യക്തമാക്കിയത്. ‘അവർ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി, ഇനി അവരെ വിശ്വസിക്കാനാവില്ല,’ എന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈയുടെ പ്രതികരണം.

ഡിഎംകെയുടെ തോളിലേറി നേടിയ അഞ്ച് സീറ്റുകളുമായി ഇപ്പോൾ വിജയ്ക്കൊപ്പം പോകുന്നത് രാഷ്ട്രീയ അധാർമ്മികതയാണെന്നാണ് നേതാക്കന്മാരുടെ കുറ്റപ്പെടുത്തൽ. ഈ കളംമാറ്റം ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിൽ വലിയ വിള്ളലുകൾ വീഴ്ത്താനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ബംഗാളിൽ മമത ബാനർജിയും തമിഴ്‌നാട്ടിൽ സ്റ്റാലിനും കോൺഗ്രസിനെതിരെ തിരിയുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം.

വിജയിയുടെ സർക്കാർ വരട്ടെ; സ്റ്റാലിൻ

തമിഴ്നാട്ടിൽ ഡിഎംകെയും എഐഎഡിഎംകെയുമായി സഖ്യം ചേർന്ന സർക്കാർ രൂപീകരിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ എംകെ സ്റ്റാലിൻ്റെ പ്രതികരണമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ടിവി കെ നേതാവ് വിജയ് സർക്കാർ രൂപീകരിക്കുന്നത് വരെ ഡിഎംകെ കാത്തിരിക്കുവെന്നും ആറുമാസത്തേക്ക് ശല്യപ്പെടുത്താതെ ആ ഭരണം നോക്കി കാണുമെന്നുമാണ് എംകെ സ്റ്റാലിൻ പ്രതികരിച്ചത്.

ഡിഎംകെ സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും പുതിയ സർക്കാർ അധികാരത്തിൽ വരട്ടെ എന്നും എം കെ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ പുതിയൊരു പാർട്ടി അധികാരത്തിൽ എത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ആ ജനവിധിയെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും മറ്റൊരു തിരഞ്ഞെടുപ്പ് ഭരണഘടനാപരമായ പ്രതിസന്ധിയോ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടിൽ വിജയുടെ ടിവികെ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 108 സീറ്റുകളിലാണ് ടിവികെയ്ക്ക് വിജയിച്ചത്. എന്നാൽ കേവലഭൂരിപക്ഷമായ 118 മറികടന്നില്ല എന്നതാണ് തിരിച്ചടിയായത്. കോൺഗ്രസിന്റെ 5 എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ച് 113 സീറ്റുകളായെങ്കിലും 118 തികയ്ക്കാതെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ഗവർണർ. മറ്റ് പാർട്ടികളെ കൂടി ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

English Summary:

Dravida Munnetra Kazhagam passed key resolutions at its legislature meeting, strongly criticising the Indian National Congress for shifting away from its alliance. DMK calling it a return to its “old political character”, triggering a fresh political row in Tamil Nadu.

Follow Us