Vinod Sehwag: ഏഴ് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസ്; വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ അറസ്റ്റില്‍

Virender Sehwag's Brother Arrested: ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമയായ കൃഷ്ണ മോഹനാണ് പരാതി നല്‍കിയത്. ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനി തന്റെ ഫാക്ടറിയിൽ നിന്ന് ചില സാധനങ്ങൾ വാങ്ങിയിരുന്നെന്നും, തുടര്‍ന്ന് ഏഴ് കോടി രൂപയുടെ ചെക്ക് നല്‍കിയതായും കൃഷ്ണ മോഹന്‍ പറയുന്നു

Vinod Sehwag: ഏഴ് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസ്; വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ അറസ്റ്റില്‍

വിരേന്ദര്‍ സെവാഗ്, വിനോദ് സെവാഗ്‌

Published: 

08 Mar 2025 | 11:21 AM

ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസില്‍ മുന്‍ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ വിനോദ് അറസ്റ്റില്‍. ഏഴ് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസിലാണ് വിനോദ് സെവാഗിനെ ചണ്ഡീഗഡ് പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടാണ് വിനോദിനെതിരെ കേസ് വന്നത്. കമ്പനിയുടെ ഡയറക്ടറാണ് വിനോദ്. മറ്റ്‌ ഡയറക്ടർമാരായ വിനോദ് സെവാഗ്, വിഷ്ണു മിത്തൽ, സുധീർ മൽഹോത്ര എന്നിവർക്കെതിരെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം നേരത്തെ കേസെടുത്തിരുന്നു.

ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമയായ കൃഷ്ണ മോഹനാണ് പരാതി നല്‍കിയത്. ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനി തന്റെ ഫാക്ടറിയിൽ നിന്ന് ചില സാധനങ്ങൾ വാങ്ങിയിരുന്നെന്നും, തുടര്‍ന്ന് ഏഴ് കോടി രൂപയുടെ ചെക്ക് നല്‍കിയതായും കൃഷ്ണ മോഹന്‍ പറയുന്നു.

Read Also : Lalit Modi: ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു; ഇനി വനുവാട്ടു പൗരൻ

എന്നാല്‍ മണിമജ്രയിലെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിൽ ചെക്ക് നിക്ഷേപിച്ചപ്പോൾ അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയെന്നാണ് കൃഷ്ണ മോഹന്റെ പരാതി. പണം ലഭിക്കാതെ വന്നതോടെ താന്‍ പരാതി നല്‍കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. 2022ല്‍ മൂവരെയും കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2023 സെപ്തംബറില്‍ ഇവര്‍ ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

വിനോദ് സെവാഗ് ജാമ്യാപേക്ഷ സമർപ്പിച്ചു. മാർച്ച് 10 ന് വാദം കേൾക്കും. കുറഞ്ഞത് 174 ചെക്ക് ബൗൺസ് കേസുകളെങ്കിലും ഇയാള്‍ക്കെതിരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 138 കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്