Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും

Hindon Civil Terminal Connectivity: പുതിയ മെട്രോ ലൈനിനായി ഡിപിആര്‍ തയ്യാറാക്കാൻ ഗാസിയാബാദ് വികസന അതോറിറ്റി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു. വൈശാലിയെ വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഹിൻഡൻ സിവിൽ ടെർമിനൽ വഴിയാകും ഈ പാത കടന്നുപോകുന്നത്.

Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും

ഡൽഹി മെട്രോ

Published: 

28 Apr 2026 | 10:15 PM

ന്യൂഡല്‍ഹി, 28-04-2026: 16 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ ലൈനിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഗാസിയാബാദ് വികസന അതോറിറ്റി (ജിഡിഎ) ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് (ഡിഎംആർസി) ആവശ്യപ്പെട്ടു. വൈശാലിയെ വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഡൽഹി-എൻസിആറിലെ രണ്ടാമത്തെ വിമാനത്താവളമായി നിലവിൽ പ്രവർത്തിക്കുന്ന ഹിൻഡൻ സിവിൽ ടെർമിനൽ വഴിയാകും ഈ പാത കടന്നുപോകുന്നത്. നിർദ്ദിഷ്ട ഇടനാഴിയിൽ ഏഴ് സ്റ്റേഷനുകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സാഹിബാബാദ്, മോഹൻ നഗർ, പസുന്ദ, ഹിൻഡൺ സിവിൽ ടെർമിനൽ, ഗഗൻ വിഹാർ എന്നിവിടങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ മെട്രോ വിപുലീകരണത്തിന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഡൽഹി-എൻസിആറിൽ 18 മെട്രോ പദ്ധതികൾ ഡി‌എം‌ആർ‌സി നിർദ്ദേശിച്ചിരുന്നെന്നും, അതില്‍ മൂന്നെണ്ണം ഗാസിയാബാദിലായിരുന്നുവെന്നും ജിഡിഎ അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ്‌ വൈശാലി-ഗോകുൽപുരി ഇടനാഴിക്കായി ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടതെന്നും രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഡിഎ അധികൃതര്‍ വ്യക്തമാക്കി.

ഹിന്‍ഡന്‍ എയര്‍പോര്‍ട്ട്‌

പാത യാഥാർത്ഥ്യമാകുന്നതോടെ ഡൽഹി മെട്രോ ശൃംഖലയിൽ നിന്ന് ഹിന്‍ഡന്‍ എയർപോർട്ടിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ലഭിക്കും. മെട്രോ, നമോ ഭാരത് റാപ്പിഡ് റെയിൽ, ഇന്ത്യൻ റെയിൽവേ എന്നിവയെ ഒന്നിപ്പിച്ചുകൊണ്ട് 4800 കോടി രൂപ ചിലവിൽ ഗാസിയാബാദിനെ ഒരു സംയോജിത ഗതാഗത ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം.

Also Read: Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു

അഞ്ചാം ഘട്ട പ്ലാൻ

ഡിഎംആർസിയുടെ പ്രാഥമിക അഞ്ചാം ഘട്ട പ്ലാൻ പ്രകാരം, പിങ്ക് ലൈനിലെ ഗോകുൽപുരിയെ റെഡ് ലൈനിലെ അർത്ഥലയുമായി ഹിൻഡൻ സിവിൽ ടെർമിനൽ വഴി ബന്ധിപ്പിക്കുന്ന 12-13 കിലോമീറ്റർ ഇടനാഴിയാണ് ആദ്യം നിർദ്ദേശിച്ചിരുന്നത്. ഇന്ദിരാപുരം, വസുന്ധര, വൈശാലി എന്നിവിടങ്ങളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഈ ഇടനാഴി കൂടുതൽ നീട്ടാൻ ജിഡിഎ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ നഗരത്തിൽ മറ്റ് രണ്ട് മെട്രോ ഇടനാഴികൾ കൂടി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. റെഡ് ലൈനിലെ ഷഹീദ് സ്ഥല് ന്യൂ ബസ് അഡ്ഡയിൽ നിന്ന് ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലേക്കുള്ള മൂന്ന് കിലോമീറ്റർ നീളുന്ന പാത, അഞ്ച് കിലോമീറ്റർ നീളമുള്ള നോയിഡ ഇലക്ട്രോണിക് സിറ്റി-സാഹിബാബാദ് ലിങ്ക് എന്നിവയാണ് പുതിയ ഇടനാഴികള്‍.

7,500 കോടി രൂപ ചെലവ്

ഈ മൂന്ന് ഇടനാഴികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ മെട്രോ ശൃംഖലയിലേക്ക് ഏകദേശം 25 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കപ്പെടുമെന്നതാണ് പ്രത്യേകത. കിലോമീറ്ററിന് 300 കോടി രൂപയുടെ നിർമ്മാണ ചെലവ് കണക്കാക്കിയാൽ 7,500 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. 1,873 കോടി രൂപയുടെ ഡിപിആർ തയ്യാറാക്കിയിരുന്നെങ്കിലും ഫണ്ടിന്റെ കുറവ് കാരണം 2018 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി-സാഹിബാബാദ് ഇടനാഴി മുടങ്ങിക്കിടക്കുകയായിരുന്നു. നഗരത്തിലെ മെട്രോ പദ്ധതികൾക്കായി 16-ാം ധനകാര്യ കമ്മീഷന് കീഴിൽ 2,441 കോടി രൂപ ജി.ഡി.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English Summary

The Ghaziabad Development Authority has asked the Delhi Metro Rail Corporation to plan a new 16-kilometer metro line. This route will connect the Vaishali station on the Blue Line to Gokulpuri in Northeast Delhi. The project is expected to include seven stations. It will also provide important transit links to the Hindon Civil Terminal.

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി