ഗോവധം: ഗുജറാത്തിൽ മൂന്ന് പേർക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി; മനുസ്മൃതി പരാമർശിച്ച് വിധിന്യായം

"Cows Could Become Extinct": Gujarat Judge Quotes Vedas in Life Sentence for Cow Slaughter: മനുസ്മൃതി പ്രകാരം പശുവിനെ മൃഗമായല്ല മതത്തിൻ്റെ നെടുംതൂണായാണ് കണക്കാക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. കാലികളെ സംരക്ഷിക്കുന്നതിനുള്ള ചുമതല വൈശ്യ വിഭാഗത്തിനാണ് മനു മഹർഷി നൽകിയിരുന്നത്. ബ്രഹ്മാവിൻ്റെ തപസ്സിലൂടെ ഭൂമിയിൽ വീണ അമൃതിൻ്റെ തുള്ളികളിൽ നിന്ന് ഉത്ഭവിച്ച കാമധേനുവിനെക്കുറിച്ചും പശുവിനെ കൊല്ലാൻ പാടില്ലാത്ത 'അഘന്യ' ആയി ഋഗ്വേദത്തിൽ വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും വിധിയിൽ പരാമർശമുണ്ട്

ഗോവധം: ഗുജറാത്തിൽ മൂന്ന് പേർക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി; മനുസ്മൃതി പരാമർശിച്ച് വിധിന്യായം

പ്രതീകാത്മക ചിത്രം

Published: 

30 Oct 2026 | 07:53 AM

ഗാന്ധിനഗർ: പശുക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്പേർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഗുജറാത്തിലെ കലോൽ കോടതി. ഗാന്ധിനഗർ ജില്ലയിൽ കലോൽ അഡീഷ്ണൽ സ്പെഷ്യൽ കോടതി ജഡ്ജി ബി.ആർ രാജ്പൂത്ത് ആണ് വിധി പ്രസ്താവിച്ചത്. കുറ്റവാളികൾക്ക് നിയമപ്രകാരം കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ പശുക്കൾക്ക് വംശനാശം സംഭവിക്കുമെന്ന് 76 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. മനുസ്മൃതി, വേദങ്ങൾ എന്നിവയെക്കുറിച്ച് വിധിന്യായത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. അഹമ്മദാബാദ് സ്വദേശികളായ വസീം (34), മുഹമ്മദ് റഫീഖ് (28) അസ്ഫാക്ക് എന്ന സൽമാൻ (19) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. കേസിൽ ഉൾപ്പെട്ട രണ്ട് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. വിചാരണക്കിടെ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

2024 ഓഗസ്റ്റ് 22-ന് ജാംല ഗ്രാമത്തിലെ ഒരു വീട്ടിൽവച്ചാണ് പ്രതികൾ പശുക്കളെ കശാപ്പ് ചെയ്തത്. കേസിൽ 277 കിലോ മാംസവും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ കുടുംബത്തിൻ്റെ ഏക ആശ്രയമാണെന്നും മുൻപ് മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടില്ലെന്നും ചുണ്ടിക്കാട്ടി ഇളവ് നൽകണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. 2017-ൽ ഭേദഗതി ചെയ്ത ഗുജറാത്ത് അനിമൽ പ്രിസർവേഷൻ ആക്ട് പ്രകാരമാണ് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഹർഷ് സംഘവി കോടതി വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ഗോമാതാവിനെ സംരക്ഷിക്കുക എന്നത് ഗുജറാത്തിൻ്റെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുസ്മൃതിയും വേദങ്ങളും പരാമർശിച്ച് വിധിന്യായം

വിധിയിൽ ഹിന്ദു ഗ്രന്ഥങ്ങളെയും മനുസ്മൃതിയെയുമെല്ലാം കോടതി കൃത്യമായി പരാമർശിക്കുന്നുണ്ട്. “എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ബോധ്യമുണ്ടായിട്ടൂം അമ്മയായി കണക്കാക്കേണ്ട പശുക്കളെ ക്രൂരമായി കൊലപ്പെടുത്തി. അവയവങ്ങൾ മുറിച്ചുമാറ്റുകയും 277 കിലോ മാംസം വിൽപ്പനയ്ക്കായി വേർതിരിച്ചെടുക്കുകയും ചെയ്തു. പശുക്കളുടെ ശരീരഭാഗങ്ങൾ ഇത്രയും ക്രൂരമായി മുറിച്ചുമാറ്റിയവർക്ക് നിയമപ്രകാരം കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ഭൂമിയിൽ നിന്ന് ഗോമാതാവിന് പൂർണമായും വംശനാശം സംഭവിക്കും” കോടതി ഉത്തരവിൽ പറയുന്നു.

മനുസ്മൃതി പ്രകാരം പശുവിനെ മൃഗമായല്ല മതത്തിൻ്റെ നെടുംതൂണായാണ് കണക്കാക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. കാലികളെ സംരക്ഷിക്കുന്നതിനുള്ള ചുമതല വൈശ്യ വിഭാഗത്തിനാണ് മനു മഹർഷി നൽകിയിരുന്നത്. ബ്രഹ്മാവിൻ്റെ തപസ്സിലൂടെ ഭൂമിയിൽ വീണ അമൃതിൻ്റെ തുള്ളികളിൽ നിന്ന് ഉത്ഭവിച്ച കാമധേനുവിനെക്കുറിച്ചും പശുവിനെ കൊല്ലാൻ പാടില്ലാത്ത ‘അഘന്യ’ ആയി ഋഗ്വേദത്തിൽ വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും വിധിയിൽ പരാമർശമുണ്ട്. പശു ലോകത്തിൻ്റെ അമ്മയാണെന്നും നാല് കാലുകൾ നാല് വേദങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും വിധിയിൽ പ്രത്യേകം പറയുന്നു.

English Summary

A Gujarat court sentenced three men to life imprisonment for slaughtering cows, citing Hindu scriptures like the Manusmriti and Vedas, stating cows could become extinct without strict punishment.

Loading...
Unable to load recommendations.
Follow Us
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം