New Chief of Defence: രാജ്യം കാക്കാന്‍ ഇവര്‍; പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു

India Announces New Defence Chief and Naval Leadership Changes: പദവിയില്‍ ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ലെഫ്റ്റനന്റ് ജനറല്‍ എന്‍എസ് രാജ സുബ്രഹ്‌മണി കേന്ദ്ര സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനെയാണ് നാവികസേനയുടെ മേധാവിയായി നിയമിച്ചിരിക്കുന്നത്.

New Chief of Defence: രാജ്യം കാക്കാന്‍ ഇവര്‍; പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു

രാജ സുബ്രഹ്‌മണി, കൃഷ്ണ സ്വാമിനാഥന്‍

Updated On: 

09 May 2026 | 10:00 AM

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുതിയ കാവലാളുകള്‍. പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു. ജനറല്‍ അനില്‍ ചൗഹാന്റെ പിന്‍ഗാമിയായി ലെഫ്റ്റനന്റ് ജനറല്‍ എസ്എസ് രാജ സുബ്രഹ്‌മണിയെ നിയമിച്ചു. പ്രതിരോധ മേധാവിയായി അദ്ദേഹം ഈ മാസം അവസാനത്തോടെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. നിലവിലെ മേധാവിയായ ചൗഹാന്റെ കാലാവധി മെയ് 30ന് അവസാനിക്കും.

പദവിയില്‍ ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ലെഫ്റ്റനന്റ് ജനറല്‍ എന്‍എസ് രാജ സുബ്രഹ്‌മണി കേന്ദ്ര സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനെയാണ് നാവികസേനയുടെ മേധാവിയായി നിയമിച്ചിരിക്കുന്നത്. വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയുടെ കാലാവധി മെയ് 31ന് അവസാനിക്കും.

സുബ്രഹ്‌മണിയെ നിയമിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പോസ്റ്റ്‌

ലെഫ്റ്റനന്റ് ജനറല്‍ എസ്എസ് രാജ സുബ്രഹ്‌മണി

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് തന്റെ രാജ്യസേവനത്തിന് തുടക്കം കുറിച്ച് സുബ്രഹ്‌മണി 1985ല്‍ ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സില്‍ നിന്നും കമ്മീഷന്‍ ചെയ്യപ്പെട്ടു. ശേഷം ജോയിന്റ് സര്‍വീസസ് കമാന്‍ഡ് സ്റ്റാഫ് കോളേജ് യുകെയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നാലെ ഇന്ത്യയില്‍ മൗണ്ടന്‍ ബ്രിഗേഡിന്റെ ബ്രിഗേഡ് മേജറായി ചുമതലയേല്‍ക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ പഠനം നടത്തിയ അദ്ദേഹം ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും സ്വന്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സൈനിക ശക്തിയുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷത്തിലേറെയായി. കസാക്കിസ്ഥാനിലെ അസ്താനയിലുള്ള ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായി സേവനമനുഷ്ഠിച്ചത് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലായി അടയാളപ്പെടുത്തുന്നു.

ആര്‍മി ആസ്ഥാനത്ത് എംഎസ് ബ്രാഞ്ചില്‍ അസിസ്റ്റന്റ് മിലിട്ടറി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഈസ്റ്റേണ്‍ കമാന്‍ഡില്‍ കേണല്‍ ജനറല്‍ സ്റ്റാഫ് ഓപ്പറേഷന്‍സ് ആയി ജോലി ചെയ്തിരുന്നു. ജമ്മു കശ്മീരില്‍ രാഷ്ട്രീയ റൈഫിള്‍സ് സെക്ടറിന്റെ ഡെപ്യൂട്ടി കമാന്‍ഡറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Also Read: Operation Sindoor: ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെ സഹായിച്ചു; സുപ്രധാന വെളിപ്പെടുത്തലുമായി ചൈന

ശേഷം ബ്രിഗേഡിയര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം സാംബയിലെ 168ാമത്തെ ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കമാന്‍ഡറുമായി. കരസേന ആസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് ആയും പ്രവര്‍ത്തിച്ച അദ്ദേഹം ഈസ്റ്റേണ്‍ കമാന്‍ഡില്‍ ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് ആയി.

2023ല്‍ ലെഫ്റ്റനന്റ് ജനറല്‍ യോഗേന്ദ്ര ദിമ്രി വിരമിച്ചതോടെ സുബ്രഹ്‌മണിയെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് സെന്‍ട്രല്‍ കമാന്‍ഡറായി നിയമിച്ചു. കൃത്യം ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ ഇന്ത്യയുടെ 47ാമത്തെ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി നിയമിച്ചു. സൈനിക സേവനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റിന്റെ സൈനിക ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ് സേവാ മെഡല്‍ തുടങ്ങി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

നാവിക മേധാവിയായി സ്വാമിനാഥന്‍

1987ലാണ് ഇന്ത്യന്‍ നാവികസേനയിലേക്ക് കൃഷ്ണ സ്വാമിനാഥന്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, യുണൈറ്റഡ് കിംഗ്ഡത്തിലെ ശ്രീവന്‍ഹാമിലെ ജോയിന്റ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജ്, കരഞ്ചയിലെ കോളേജ് ഓഫ് നേവല്‍ വാര്‍ഫെയര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ വാര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

അതിവിശിഷ്ട സേവാ മെഡലും വിശിഷ്ട സേവാ മെഡലും സ്വന്തമാക്കിയ അദ്ദേഹം ഐഎന്‍എസ് വിദ്യുത്, വിനാഷ്, മിസൈല്‍ കോര്‍വെറ്റ്, ഐഎന്‍എസ് കുലിഷ്, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍, ഐഎന്‍എസ് മൈസൂര്‍, വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ എന്നിവയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിയര്‍ അഡ്മിറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിലെ ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫീസറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നാവികസേനയുടെ വര്‍ക്ക് അപ്പ് ഓര്‍ഗനൈസേഷന്റെ തലവനായി. ഫ്‌ളാഗ് ഓഫീസര്‍ സീ ട്രെയിനിങ് എന്ന പദവിയും വഹിച്ചു. അതിന് ശേഷം വെസ്റ്റേണ്‍ ഫ്‌ളീറ്റിങ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ആയി.

പ്രതിരോധ മന്ത്രാലയത്തിന്റെ പോസ്റ്റ്‌

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഓഫ്‌ഷോര്‍ ഡിഫന്‍സ് അഡൈ്വസറി ഗ്രൂപ്പിന്റെ ഫ്‌ളാഗ് ഓഫീസറായും ഓഫ്‌ഷോര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സിന്റെ ഉപദേഷ്ടാവായും അദ്ദേഹം ജോലി ചെയ്തു. മുംബൈയിലെ 46ാമത് വൈസ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫായും ഡല്‍ഹിയിലെ നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കണ്‍ട്രോളര്‍ ഓഫ് പേഴ്‌സണല്‍ സര്‍വീസസ്, ചീഫ് ഓഫ് പേഴ്‌സണല്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിങ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി ജോലി ചെയ്യുന്നു.

English Summary

India has appointed Lieutenant General NS Raja Subramani as the new Defence Chief. He is expected to assume charge by the end of the month, marking an important leadership transition in the armed forces.

Follow Us
Related Stories
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'