India Pakistan Conflict: ഇന്ത്യ-പാക് ഡിജിഎംഒ ചര്‍ച്ച ഇന്ന്; ഡല്‍ഹിയില്‍ ഉന്നതതല യോഗം; ജമ്മുവില്‍ ഡ്രോണ്‍ കണ്ടെന്ന വാര്‍ത്ത വ്യാജം

India-Pakistan DGMO talks: ജമ്മു കശ്മീരിലെ ചില പ്രദേശങ്ങളില്‍ ഡ്രോണുകള്‍ കണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ വ്യാജമാണെന്ന് പിഐബി അറിയിച്ചു. ജമ്മു കശ്മീരില്‍ നിലവില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളില്ല. ആധികാരിക വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും പിഐബി

India Pakistan Conflict: ഇന്ത്യ-പാക് ഡിജിഎംഒ ചര്‍ച്ച ഇന്ന്; ഡല്‍ഹിയില്‍ ഉന്നതതല യോഗം; ജമ്മുവില്‍ ഡ്രോണ്‍ കണ്ടെന്ന വാര്‍ത്ത വ്യാജം

ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

Updated On: 

12 May 2025 06:06 AM

ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍(ഡിജിഎംഒ)മാരുടെ ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12നാണ് ചര്‍ച്ച. ഡിജിഎംഒമാര്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്. പാക് ഡിജിഎംഒ ഇന്ത്യയുടെ ഡിജിഎംഒയുമായി ബന്ധപ്പെടുകയായിരുന്നു. വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ ഉടന്‍ ലംഘിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായി. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത് അടക്കമുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്ന് പാക് ഡിജിഎംഒ ആവശ്യപ്പെട്ടേക്കും. എന്നാല്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം കുറഞ്ഞെങ്കിലും അതിര്‍ത്തിയിലെ വന്‍ സൈനിക വിന്യാസം ഉടനെ പിന്‍വലിച്ചേക്കില്ലെന്നാണ് വിവരം.

ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാകിസ്ഥാനിൽ നിന്നുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കും. ഏതൊരു ആക്രമണത്തിനും ശക്തമായി തിരിച്ചടിക്കാൻ പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, സൈനിക മേധാവികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽസ് ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ നടക്കുന്നതിന് മുന്നോടിയായിരുന്നു ഈ യോഗം.

Read Also: ‘പി‌ഒ‌കെ തിരിച്ചുപിടിക്കുക മാത്രമാണ് അവശേഷിക്കുന്നത്’; മറ്റ് ചർച്ചകൾക്കില്ലെന്ന് വാൻസിനോട് പ്രധാനമന്ത്രി മോദി

അതിനിടെ, ജമ്മു കശ്മീരിലെ ചില പ്രദേശങ്ങളില്‍ ഡ്രോണുകള്‍ കണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ വ്യാജമാണെന്ന് പിഐബി അറിയിച്ചു. ജമ്മു കശ്മീരില്‍ നിലവില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളില്ല. ആധികാരിക വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും പിഐബി നിര്‍ദ്ദേശിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും