Indian Military Strength: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി രാജ്യം; 2000 കോടിയുടെ കരാറിന് അംഗീകാരം

Indian Defense Ministry Strengthens Weapons: അത്യാധുനികവും, നിര്‍ണായകവുമായ സാങ്കേതിക വിദ്യയില്‍ തീര്‍ത്തതുമായ ഉപകരണങ്ങളാണ് സേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.

Indian Military Strength: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി രാജ്യം;  2000 കോടിയുടെ കരാറിന് അംഗീകാരം

ഇന്ത്യന്‍ ആര്‍മി

Published: 

24 Jun 2025 | 02:53 PM

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിയന്തര ആയുധ സംഭരണ കരാറിന് മന്ത്രാലയം അംഗീകാരം നല്‍കി. ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കുന്നതിന് രണ്ടായിരം കോടി രൂപയുടെ കരാറിനാണ് അനുമതി നല്‍കിയത്.

കമ്പനികളുമായി ചര്‍ച്ച നടത്തി 1,981.90 കോടി രൂപയ്ക്കാണ് രാജ്യം ആയുധങ്ങള്‍ വാങ്ങിക്കുന്നത്. ഡ്രോണുകള്‍ ഉള്‍പ്പെടെ വാങ്ങിക്കുന്നതിന് ആകെ 13 കരാറുകളാണുള്ളത്.

അത്യാധുനികവും, നിര്‍ണായകവുമായ സാങ്കേതിക വിദ്യയില്‍ തീര്‍ത്തതുമായ ഉപകരണങ്ങളാണ് സേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.

കേന്ദ്രീകൃത ഡ്രോണ്‍ വേധ സംവിധാനം, വ്യോമാക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, രാത്രിയിലും കാഴ്ച ലഭിക്കുന്നതിന് തോക്കുകളില്‍ ഘടിപ്പിക്കുന്ന നൈറ്റ് സൈറ്റ് സംവിധാനം, ലോയ്റ്ററിങ് മ്യൂണിക്കേഷന്‍, ചെറുകിയ ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ഹെല്‍മെറ്റുകള്‍ തുടങ്ങിയവയാണ് രാജ്യം അടിയന്തരമായി വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.

Also Read: മെഡിക്കൽ വിദ്യാർഥികൾക്ക് 6 കോടി എത്തി; പരിക്കേറ്റവർക്കും സഹായം

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അതിര്‍ത്തിയില്‍ സേനകള്‍ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ