PM Narendra Modi Diwali Celebration : ‘ഐഎൻഎസ് വിക്രാന്ത് പാകിസ്താൻ്റെ ഉറക്കംക്കെടുത്തി’; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

PM Narendra Modi Diwali Celebration With Indian Navy : ഗോവ-കാർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ നാവികസേനയ്ക്കൊപ്പമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്.

PM Narendra Modi Diwali Celebration : ഐഎൻഎസ് വിക്രാന്ത് പാകിസ്താൻ്റെ ഉറക്കംക്കെടുത്തി; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

Pm Modi Diwali Celebration

Published: 

20 Oct 2025 | 02:24 PM

ഗോവ : പതിവ് പോലെ ഇത്തവണയും ഇന്ത്യയുടെ സായുധ സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ഗോവ-കാർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി അഘോഷിച്ചത്. ഈ ദീപാവലി ദിനം ധീരരായ സേനാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.

“ഇന്ന് മികച്ച ഒരു ദിവസമാണ്. ഈ കാഴ്ച അവിസ്മരണീയമാണ്. ഒരു ഭാഗത്ത് സമുദ്രവും മറുഭാഗത്ത് ഭാരതമാതാവിൻ്റെ ധീരരായ സൈനികരുടെ ശക്തിയും എനിക്കൊപ്പമുണ്ട്. ഇന്ന് ഒരു വശത്ത് അനന്തമായ ചക്രവാളങ്ങളും ആകാശവുമുണ്ട് മറുവശത്ത് ഈ ഭീമൻ ഐഎൻഎസ് വിക്രാന്തും. സമുദ്രത്തിലേക്ക് പതിക്കുന്ന സൂര്യരശ്മികളുടെ തിളക്കം സൈനികർ കത്തിച്ച ദീപങ്ങൾ പോലെയാണ്” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് പാകിസ്താൻ്റെ ഉറക്കം കെടുത്തി. ഐഎൻഎസ് വിക്രാന്ത് ഒരു സാധാരണ യുദ്ധക്കപ്പൽ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യം കൂടിയാണ്. നാവികസേന സൃഷ്ടിച്ചെടുത്ത ഭയം, വ്യോമസേനയുടെ അസാധാരണ പ്രകടന മികവ്, സൈന്യത്തിൻ്റെ ധൈര്യം എന്നിങ്ങിനെ മൂന്ന് സേനകളുടെ ഏകോപനമാണ് ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് പാകിസ്താനെ വേഗത്തിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയത് പ്രധാനമന്ത്രി പറഞ്ഞു.

ALSO READ : PM Modi: ദീപങ്ങളുടെ ഉത്സവം ജീവിതം സമൃദ്ധിയാല്‍ പ്രകാശിപ്പിക്കട്ടെ; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


” എല്ലാവരും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നു. എനിക്കും അങ്ങനെ തന്നെ, അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ സുരക്ഷ ഒരുക്കുന്ന നമ്മുടെ സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും എല്ലാ വർഷവും ഞാൻ കണ്ടുമുട്ടുന്നത്. ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ നാവിക കപ്പലുകളിൽ ഗോവയുടെയും കാർവാറിന്റെയും പടിഞ്ഞാറൻ കടൽത്തീരത്ത് നമ്മുടെ ധീരരായ നാവിക ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടാകുന്നതിൽ സന്തോഷമുണ്ട്,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Related Stories
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ