Crime News: ഇന്‍സ്റ്റ സുഹൃത്തിനെ കാണാന്‍ സൈക്കിളില്‍ വീടുവിട്ടിറങ്ങി; സഹായം വാഗ്ദാനം ചെയ്ത് 11ഉം 13ഉം വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച് അഭിഭാഷകന്‍

Nagarocoil Crime News: മാര്‍ച്ച് 12നാണ് ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാനായി പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. സൈക്കിളില്‍ യാത്ര പുറപ്പെട്ട ഇരുവരും വസ്ത്രങ്ങളും പണവും കയ്യില്‍ കരുതിയിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ തക്കലയില്‍ എത്തിയ ഇരുവരും പരിഭ്രമിച്ച് നില്‍ക്കുന്നത് കണ്ട അഭിഭാഷകന്‍ ഇവരോട് കാര്യം തിരക്കി. വിവരം പറഞ്ഞ പെണ്‍കുട്ടികളോട് ബസ് കയറ്റിവിടാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അജിത്ത് കുമാര്‍ ബൈക്കില്‍ കയറ്റി തന്റെ ഓഫീസിലേക്ക് കൊണ്ടുപോയത്.

Crime News: ഇന്‍സ്റ്റ സുഹൃത്തിനെ കാണാന്‍ സൈക്കിളില്‍ വീടുവിട്ടിറങ്ങി; സഹായം വാഗ്ദാനം ചെയ്ത് 11ഉം 13ഉം വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച് അഭിഭാഷകന്‍

പിടിയിലായ അഭിഭാഷകന്‍

Updated On: 

18 Mar 2025 09:12 AM

നാഗര്‍കോവില്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ സൈക്കിളില്‍ വീടുവിട്ടിറങ്ങിയ സഹോദരിമാര്‍ക്ക് പീഡനം. 11 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികള്‍ക്ക് വഴിയില്‍ വെച്ച് സഹായം വാഗ്ദാനം ചെയ്ത് അഭിഭാഷകന്‍ ഓഫീസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഭിഭാഷകനെയും തിരുനെല്‍വേലി സ്വദേശിയായ പെണ്‍കുട്ടികളുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അഭിഭാഷകനായ അജിത് കുമാര്‍ (26), അംബാസമുദ്രം സ്വദേശിയായ മോഹന്‍ എന്നിവരെയാണ് തമിഴ്‌നാട് മാര്‍ത്താണ്ഡം പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. നാഗര്‍കോവില്‍ തക്കലയ്ക്ക് സമീപമാണ് സംഭവം നടക്കുന്നത്.

മാര്‍ച്ച് 12നാണ് ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാനായി പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. സൈക്കിളില്‍ യാത്ര പുറപ്പെട്ട ഇരുവരും വസ്ത്രങ്ങളും പണവും കയ്യില്‍ കരുതിയിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ തക്കലയില്‍ എത്തിയ ഇരുവരും പരിഭ്രമിച്ച് നില്‍ക്കുന്നത് കണ്ട അഭിഭാഷകന്‍ ഇവരോട് കാര്യം തിരക്കി. വിവരം പറഞ്ഞ പെണ്‍കുട്ടികളോട് ബസ് കയറ്റിവിടാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അജിത്ത് കുമാര്‍ ബൈക്കില്‍ കയറ്റി തന്റെ ഓഫീസിലേക്ക് കൊണ്ടുപോയത്. ശേഷം 13 കാരിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനവിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ പെണ്‍കുട്ടികളെ നാഗര്‍കോവിലില്‍ എത്തിച്ചു. പിന്നീട് മധുരയിലേക്കുള്ള ബസില്‍ കയറ്റിവിട്ടു. നാഗര്‍കോവിലിലേക്ക് പോകും വഴി ഇയാള്‍ കുട്ടികള്‍ക്ക് ചുങ്കാന്‍ ഭാഗത്ത് വെച്ച് ചായ വാങ്ങി നല്‍കിയിരുന്നു.

പെണ്‍കുട്ടികളെ കാണാതായ വിവരം 13നാണ് പോലീസില്‍ അറിയിക്കുന്നത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് ചായക്കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കുട്ടികളെ മധുര ബസിന് കയറ്റിവിട്ട കാര്യം ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ കുട്ടികള്‍ സ്ഥലം കാണാന്‍ പോയതാണെന്നാണ് ഇയാള്‍ പോലീസിനോട് ഇയാള്‍ പറഞ്ഞത്.

ഇതോടെ പെണ്‍കുട്ടികളുടെ ഫോണിലേക്ക് പോലീസ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഫോണ്‍ ഓണായപ്പോള്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുനെല്‍വേലിയില്‍ പെണ്‍കുട്ടികള്‍ ഉള്ളതായി മനസിലാക്കിയത്. അവിടെയത്തിയ പോലീസ് ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജ് മുറിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്.

Also Read: Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഭര്‍ത്താവ് ജീവനൊടുക്കി

ഇവരുടെ ഫോണ്‍ വാങ്ങി നടത്തിയ പരിശോധനയില്‍ അഭിഭാഷകനും വിളിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. ഇതിന് പിന്നാലെ അഭിഭാഷകനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തി.

അഭിഭാഷകനെയും പെണ്‍കുട്ടികളുടെ സുഹൃത്തിനെയും പോക്‌സ് കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം