India Covid -19 rate: മഹാരാഷ്ട്രയിൽ 100-ലധികം കോവിഡ് കേസുകൾ; ഭയം വേണ്ട ജാ​ഗ്രത മതിയെന്ന് ഡോക്ടർമാർ

COVID-19 Case India: പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിയാൽ മതിയെന്നും ഡോക്ടർമാർ പറയുന്നു. ശ്വാസംമുട്ടൽ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം.

India Covid -19 rate:  മഹാരാഷ്ട്രയിൽ 100-ലധികം കോവിഡ് കേസുകൾ;  ഭയം വേണ്ട ജാ​ഗ്രത മതിയെന്ന് ഡോക്ടർമാർ

Covid rate India

Published: 

22 May 2025 | 02:38 PM

മുംബൈ: മഹാരാഷ്ട്രയിൽ ഈ വർഷം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവയിൽ മിക്കതും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. കണക്കുകൾ പുറത്തു വന്നതോടെ ജനങ്ങൾ പരിഭ്രാന്തരാണ്. എന്നാൽ ഭയപ്പെടേണ്ട ജാ​ഗ്രത പാലിച്ചാൽ മതി എന്ന് ഡോക്ടർമാർ അറിയിച്ചു.

കോവിഡ് ഇപ്പോൾ ഒരു സാധാരണ രോഗമായി മാറിയെന്നും, ജാഗ്രതയും മുൻകരുതലുകളും വഴി സ്വയം സംരക്ഷിക്കാമെന്നും അവർ ഊന്നിപ്പറയുന്നു. പുനെയിൽ 87 വയസ്സുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും, ചികിത്സയിലൂടെ അദ്ദേഹം സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

സാധാരണ ജലദോഷത്തിന് പരിശോധന ആവശ്യമില്ലെന്നും, എന്നാൽ മറ്റ് രോഗങ്ങളുള്ളവരുമായും പ്രതിരോധശേഷി കുറഞ്ഞവരുമായും കൂടുതൽ ശ്രദ്ധിക്കണമെന്നും പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ ഡോ. നീന ബോറാഡെ വ്യക്തമാക്കി.

നിലവിൽ പുനെയിൽ സജീവ കേസുകളില്ല, എന്നാൽ കേസുകൾ വർദ്ധിക്കുകയാണെങ്കിൽ ആശുപത്രിയിൽ 50 കിടക്കകൾ ഒരുക്കാൻ നിർദ്ദേശമുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദങ്ങൾ കാരണം കോവിഡ് വർദ്ധനവുണ്ടായതായി റിപ്പോർട്ടുകളുണ്ട്. JN.1 വകഭേദത്തിന്റെ ഉപ-വകഭേദങ്ങൾ ഈ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിയാൽ മതിയെന്നും ഡോക്ടർമാർ പറയുന്നു. ശ്വാസംമുട്ടൽ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ അണുബാധകൾ ഓരോ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ വർദ്ധിക്കുന്ന പ്രവണതയുണ്ടെന്നും, കോവിഡിലും സമാനമായ സ്ഥിതി പ്രതീക്ഷിക്കാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Also read – പുതിയ കോവിഡ് വൈറസ് വാക്സിനെടുത്തവരേയും ബാധിക്കുമോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

ലഭ്യമായ വാക്സിനുകൾ കൃത്യമായി എടുക്കുകയും, നേരിയ ലക്ഷണങ്ങളുള്ളവർ ഉയർന്ന അപകടസാധ്യതയുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

കോവിഡ് കണക്കുകൾ ഇങ്ങനെ

 

2020 മുതൽ കോവി‍ഡ് കേസുകളിൽ കുറവുണ്ടായിട്ടുണ്ടെന്ന് പി.എം.സി. ആരോഗ്യ അധികാരികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിശോധിച്ച സാമ്പിളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2020-ൽ 1.78 ലക്ഷം കേസുകളും 4,631 മരണങ്ങളുമുണ്ടായി.

2021-ൽ 3.31 ലക്ഷം കോവിഡ് കേസുകളും 4,485 മരണങ്ങളുമായി. 2022-ൽ 1.8 ലക്ഷം കേസുകളും 294 മരണങ്ങളുമായി ഇത് കുറഞ്ഞു. 2023-ൽ കേസുകൾ 3,235 ആയി വീണ്ടും കുറയുകയും മരണങ്ങൾ 16 ആകുകയും ചെയ്തു. 2024-ൽ 566 കോവിഡ് കേസുകളും അഞ്ച് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ