CM Helpline: സ്വാതന്ത്രദിനത്തിൽ കിട്ടിയത് ഒരു ലഡു മാത്രം; മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതിയുമായി യുവാവ്

CM's helpline: റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നിരവധി തവണ യുവാവ് ഇത്തരത്തിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്.

CM Helpline: സ്വാതന്ത്രദിനത്തിൽ കിട്ടിയത് ഒരു ലഡു മാത്രം; മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതിയുമായി യുവാവ്

പ്രതീകാത്മക ചിത്രം

Updated On: 

22 Aug 2025 | 07:20 AM

ഭോപ്പാൽ: സ്വാതന്ത്രദിനത്തിൽ മറ്റുള്ളവർക്ക് രണ്ട് ലഡു കിട്ടിയപ്പോൾ തനിക്ക് ഒന്ന് മാത്രമാണ് ലഭിച്ചതെന്ന പരാതിയുമായി യുവാവ്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ കമലേഷ് ഖുഷ്വാഹയാണ് വിചിത്ര പരാതിയുമായി മുഖ്യമന്ത്രിയുടെ ഹെൽപ് ലൈനിൽ വിളിച്ചത്.

ഗ്രാമപഞ്ചായത്ത് ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഭവം. പതാക ഉയർത്തൽ ചടങ്ങിനുശേഷം, പങ്കെടുത്ത എല്ലാവർക്കും ലഡു വിതരണം ചെയ്യുകയായിരുന്നു. കമലേഷ് ഖുഷ്വാഹയുടെ ഊഴമെത്തിയപ്പോൾ, അദ്ദേഹത്തിന് ഒരു ലഡു നൽകി.

ALSO READ: മഹാരാഷ്ട്രയിൽ ഫാർമ കമ്പനിയിൽ നൈട്രജൻ ചോർച്ച; നാല് പേർക്ക് ദാരുണാന്ത്യം

രണ്ടെണ്ണം വേണമെന്ന ആവശ്യം നിരസിച്ചപ്പോൾ, അദ്ദേഹം മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. പതാക ഉയർത്തിയതിന് ശേഷം പഞ്ചായത്ത് ശരിയായി മധുരപലഹാരങ്ങൾ വിതരണം ചെയ്തില്ലെന്നും വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും പരാതിയിൽ ഖുശ്വാഹ ഉന്നയിച്ചു.

അതേസമയം, കമലേഷ് സ്ഥിരം പരാതിക്കാരനാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറയുന്നത്. റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നിരവധി തവണ യുവാവ് ഇത്തരത്തിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാലും യുവാവിന്റെ പരാതി ഫലം കാണാതെ പോയില്ല. ഒരു കിലോ ലഡു വാങ്ങി പരാതിക്കാരന് നൽകാനാണ് പഞ്ചായത്ത് അധികൃത‍ർ തീരുമാനിച്ചു. എന്നാൽ കമലേഷ് ഇത് സ്വീകരിച്ചില്ല.

Follow Us
Related Stories
പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെങ്കിൽ പിന്നെ എന്ത്? ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ ഇനി എന്തെല്ലാം നൽകണം, അറയൂ…
ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം; അടുത്ത മൂന്ന് വർഷം നിർണ്ണായകം: ആഭ്യന്തര മന്ത്രി അമിത് ഷാ
ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ആറ് ​പട്ടാളക്കാരുടെ പേരുകൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്രം
Chennai News: വിവാഹ വാഗ്ദാനം എതിർത്തു; 2 മക്കളുള്ള യുവതിയെ യുവാവ് വെട്ടിക്കൊന്നു
Ayodhya Ram Temple Donation Row : അയോധ്യ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്; ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു
Chennai Metro: ലൈറ്റ്‌ഹൗസ് മുതൽ പൂനമല്ലി വരെ മെട്രോ പാതയൊരുങ്ങുന്നു; കരാർ സ്വന്തമാക്കിയത് ഇവർ….
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ