Aam Aadmi Party: ഇനി ഒറ്റയ്ക്ക്, ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി

Aam Aadmi Party: പാർലമെന്റിലെ കാര്യങ്ങളിൽ ടിഎംസി, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

Aam Aadmi Party: ഇനി ഒറ്റയ്ക്ക്, ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി

Sanjay Singh

Published: 

19 Jul 2025 | 06:33 AM

കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി. ഇനി മുതൽ പാർട്ടി ഇന്ത്യ സംഖ്യത്തിന്റെ ഭാ​ഗമല്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി.

തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിന്റെ യോ​ഗത്തിൽ പങ്കെടുക്കില്ലെന്നും സഞ്ജയ് സിങ് അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യം കഴിഞ്ഞ വർഷത്തെ ലോക് സഭ തിരഞ്ഞെടുപ്പിന് വേണ്ടി ആരംഭിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും തങ്ങൾ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിലും സ്വതന്ത്രായിട്ടാകും മത്സരിക്കുക എന്നും സഞ്ജയ് സിങ് പറഞ്ഞു.

എന്നാൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുമായി ആംആദ്മി തന്ത്രപരമായ ഐക്യങ്ങൾ തുടരും. പാർലമെന്റിലെ കാര്യങ്ങളിൽ ടിഎംസി, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഡൽഹിയിലെ ചേരികൾ പൊളിച്ചുമാറ്റുന്നതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ പാർട്ടി ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ