Mysore Pak: നമുക്കൊരു ‘മൈസൂര്‍ ശ്രീ’ ഉണ്ടാക്കിയാലോ? ഞെട്ടണ്ട മൈസൂര്‍ പാക്ക് ഇനി ഇങ്ങനെ അറിയപ്പെടും

Mysore Pak Renamed: മൈസൂര്‍ പാക്കിന് പുറമെ മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിങ്ങനെയുള്ള പലഹാരങ്ങളുടെ പേര് മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയിരുന്ന സ്വര്‍ണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നിവുടെ പേരുകള്‍ സ്വര്‍ണ് ശ്രീ, ചാണ്ടി ശ്രീ എന്നാക്കി മാറ്റുകയും ചെയ്തു.

Mysore Pak: നമുക്കൊരു മൈസൂര്‍ ശ്രീ ഉണ്ടാക്കിയാലോ? ഞെട്ടണ്ട മൈസൂര്‍ പാക്ക് ഇനി ഇങ്ങനെ അറിയപ്പെടും

മൈസൂര്‍ പാക്ക്‌

Published: 

23 May 2025 | 07:52 PM

ജയ്പൂര്‍: പാകിസ്ഥാന്‍ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിനെ തുടര്‍ന്ന് മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. ഇനി മൈസൂര്‍ ശ്രീ എന്ന പേരിലാണ് രാജസ്ഥാനിലെ ജയ്പൂരില്‍ അറിയപ്പെടുന്നത്. മധുരപലഹാരങ്ങളുടെ പേരിലുള്ള പാക്ക് മാറ്റി പകരം ശ്രീയെന്ന് ചേര്‍ത്തതായി വ്യാപാരികള്‍ പറഞ്ഞു.

മൈസൂര്‍ പാക്കിന് പുറമെ മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിങ്ങനെയുള്ള പലഹാരങ്ങളുടെ പേര് മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയിരുന്ന സ്വര്‍ണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നിവുടെ പേരുകള്‍ സ്വര്‍ണ് ശ്രീ, ചാണ്ടി ശ്രീ എന്നാക്കി മാറ്റുകയും ചെയ്തു.

രാജ്യസ്‌നേഹം അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ഓരോ പൗരന്റെയും മനസിലാണതെന്നും ത്യോഹാര്‍ സ്വീറ്റ്‌സിന്റെ ഉടമയായ അഞ്ജലി ജെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനാലാണ് തങ്ങള്‍ വില്‍ക്കുന്ന പലഹാരങ്ങളില്‍ നിന്ന് പാക്ക് എന്ന പദം എടുത്തുമാറ്റിയെന്നും മോടി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക്, മൈസൂര്‍ പാക്ക് എന്നിവയുടെ പേരുകള്‍ മോടി ശ്രീ, ഗോണ്ട് ശ്രീ, ആം ശ്രീ, മൈസൂര്‍ ശ്രീ എന്നിങ്ങനെയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.

Also Read: Operation Sindoor Delegation: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളം അടച്ചു; ഒപി സിന്ദൂര്‍ പ്രതിനിധി സംഘത്തിന്റെ ലാന്‍ഡിങ് വൈകി

അതേസമയം, പാക്ക് എന്ന വാക്കിന് പാകിസ്ഥാനുമായി ബന്ധമില്ലെന്നാണ് വിവരം. മധുരത്തിന് കന്നഡയില്‍ പാക്ക് എന്നാണ് പറയുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് ഈ മധുരപലഹാരം അറിയപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ