Namma Metro: നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍; ബിഇഎംഎലിന് 414 കോടിയുടെ ഓര്‍ഡര്‍

Namma Metro Yellow Line Update: 3,177 കോടി രൂപ വിലമതിക്കുന്ന ഈ അടിസ്ഥാന ഓർഡർ നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ കൂടിയാണ്. കരാർ പ്രകാരം ബിഇഎംഎൽ 53 ട്രെയിനുകൾ വിതരണം ചെയ്യണമായിരുന്നു.

Namma Metro: നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍; ബിഇഎംഎലിന് 414 കോടിയുടെ ഓര്‍ഡര്‍

നമ്മ മെട്രോ

Published: 

04 Dec 2025 08:17 AM

ബെം​ഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് ഉടൻ അധിക ട്രെയിനുകളെത്തും. പുതിയ ട്രെയിനുകൾക്കായി ബെം​ഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ബിഇഎംഎലിന് 414 കോടി രൂപയുടെ അധിക ഓർഡർ നൽകി. ഇതോടെ ആകെ ഓർഡർ 66 ട്രെയിൻസെറ്റായി ഉയർന്നു.

നമ്മ മെട്രോയ്ക്കായി 53 ട്രെയിൻസെറ്റുകൾ വിതരണം ചെയ്യുന്നതിന് ബിഇഎംഎലിന് നൽകിയ 2023 ഓഗസ്റ്റിലെ കരാറിന് ശേഷമുള്ള രണ്ടാമത്തെ വേരിയേഷൻ ഓർഡറാണിത്. 3,177 കോടി രൂപ വിലമതിക്കുന്ന ഈ അടിസ്ഥാന ഓർഡർ നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ കൂടിയാണ്. കരാർ പ്രകാരം ബിഇഎംഎൽ 53 ട്രെയിനുകൾ വിതരണം ചെയ്യണമായിരുന്നു. അതിൽ 37 ട്രെയിനുകൾ ബ്ലൂ ലൈനിനും 16 എണ്ണം പിങ്ക് ലൈനിലേക്കുമാണ്.

പുതിയ ഓർഡർ പ്രകാരം, സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമായ ആറു കോച്ചുകളുള്ള ഈ ട്രെയിനുകളിൽ ആധുനിക എസി സംവിധാനങ്ങളും സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

2023 ൽ ലഭിച്ച കോൺട്രാക്ട് 5RS-DM എന്ന കരാറിന്റെ വിപുലീകരണം കൂടിയാണ് പുതിയ ഓർഡർ. ഇപ്പോൾ ലഭിച്ച ഈ ഓർഡർ കമ്പനിയുടെ സാങ്കേതിക ശേഷിയിലേക്കുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ബിഇഎംഎൽ ചെയർമാൻ ശാന്തനു റോയ് അഭിപ്രായപ്പെട്ടു.

Also Read: Namma Metro: നമ്മ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തുന്നു; 2027ല്‍ 175 കിലോമീറ്റര്‍ കടക്കും

ബെം​ഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 405 കോടി രൂപയ്ക്ക് ഏഴ് പിങ്ക് ലൈൻ ട്രെയിനുകൾ കൂടി വിതരണം ചെയ്യുന്നതിനുള്ള വേരിയേഷൻ ഓർഡർ മാർച്ചിൽ പുറപ്പെടുവിച്ചിരുന്നു. എല്ലാ ഓർഡറുകളിലും 15 വർഷം വരെയുള്ള സമഗ്രമായ ട്രെയിൻ അറ്റകുറ്റപ്പണികളും ഉൾപ്പെടുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ