Operation Sindoor Live: ഓപ്പറേഷൻ സിന്ദൂരിൽ കിടുങ്ങി പാകിസ്ഥാൻ, തിരിച്ചടിയുണ്ടാവുമോ? ജാഗ്രതയിൽ രാജ്യം
Operation Sindoor Live updates in Malayalam: ശക്തമായ ജാഗ്രതയിലാണ് രാജ്യം, എല്ലാ മേഖലകളിലും ഇതിനോടകം നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു

Operation Sindoor Live Updates
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലാണ്. പാക് ഭീകര താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ പാകിസ്ഥാനും ആശങ്കയിലാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പാക് അധീന കാശ്മീരിലെ ഭീകര താവളങ്ങളിൽ ഇന്ത്യൻ സേന ആക്രമണം നടത്തിയത്. 100-ലധികം ഭീകരർ ആക്രമണത്തിൽ കൊല്ലെപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 1.44-ഓടെയാണ് ആയിരുന്നു ഇന്ത്യയുടെ സംയുക്ത സൈനികാക്രമണം നടന്നത്. . ആക്രമണം നടന്നെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചു ബഹവൽപൂർ,മുറിദ്കെ സാംബ,ഗുൽപൂർ തുടങ്ങിയ ഒൻപത് കേന്ദ്രങ്ങളാണ് ഇന്ത്യൻ സേന ലക്ഷ്യം വെച്ചത്.
LIVE NEWS & UPDATES
-
ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ആരംഭിച്ച ഷെല്ലാക്രണം തുടരുന്നു. പതിനഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 43 പേര്‍ക്ക് പരിക്കേറ്റു. 2 സിആര്‍പിഎഫ് ജവന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
-
ഐപിഎൽ മത്സരങ്ങളുടെ വേദി മാറ്റി
ധർമശ്ശാല വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി. ധർമശ്ശാലയിൽ നിന്നും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്. ഓപ്പറേഷൻ സിന്ദൂരത്തിന് പിന്നാലെയാണ് നടപടി
-
-
യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി വിമാനത്താവളം
ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി വിമാനത്താവളം. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ വിമാന സര്‍വീസുകളെ ബാധിക്കും. പുതിയ അപ്ഡേറ്റുകള്‍ക്കായി വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
-
ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി
ഓപ്പറേഷന്‍ സിന്ദൂര്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കൃത്യമായ ശ്രദ്ധയോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
-
സേനയെ അഭിനന്ദിച്ച് മോദി
‘ഓപ്പറേഷൻ സിന്ദൂർ’ വിജകരമായി നടപ്പാക്കിയ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. ഇത് അഭിമാന നിമിഷമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം സേനയെ അഭിനന്ദിച്ചത്. അതേസമയം, ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പാർലമെൻ്റിൽ യോഗം നടക്കുമെന്നാണ് റിപ്പോർട്ട്.
-
കാശ്മീരിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു
#WATCH | Residents being shifted from areas located near the LoC in J&K to safer locations. pic.twitter.com/Aeo58oE691
— ANI (@ANI) May 7, 2025
-
ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍. ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
-
കങ്കണ റണാവത് പറയുന്നു
The country is in a war, and we are all nervous. Our security forces protect us; may God protect them. PM @narendramodi named this operation as Operation Sindoor. At the sight of our mothers and daughters, their husbands were gunned down, those deaths are being avenged: BJP MP… pic.twitter.com/ukDHh38vrV
— All India Radio News (@airnewsalerts) May 7, 2025
-
വ്യാജവാർത്തകളെ കരുതി ഇരിക്കാം
⚠️Propaganda Alert!
Beware of old images shared by pro-Pakistan handles in the present context!
An #old image showing a crashed aircraft is being circulated with the claim that Pakistan recently shot down an Indian Rafale jet near Bahawalpur during the ongoing #OperationSindoor… pic.twitter.com/LdkJ1JYuH0
— PIB Fact Check (@PIBFactCheck) May 7, 2025
-
വ്യോമ ഗതാഗതം താറുമാറിൽ, അടച്ചത് 9 വിമാനത്താവളങ്ങൾ
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഉത്തരേന്ത്യയിലെ ശ്രീനഗർ, അമൃത്സർ ഉൾപ്പെടെയുള്ള ഒമ്പത് വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചത്. Read More
-
മോക്ക് ഡ്രില്ലിന് പ്രസക്തിയേറുന്നു
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യവ്യാപകമായി നടപ്പാക്കുന്ന മോക്ക്ഡ്രില്ലിന് പ്രസക്തിയേറുന്നു. കേരളത്തില്‍ കൊച്ചയിലും തിരുവനന്തപുരത്തുമാണ് മോക്ക് ഡ്രില്‍ നടക്കുന്നത്
-
ഓപ്പറേഷൻ സിന്ദൂർ: നാളെ സർവകക്ഷി യോഗം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം ചേരും. പാർലമെൻ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.
-
ഭാരതത്തിന്റെ മറുപടി
പഹൽഗാമിൽ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്റെ മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികൾ അമിത് ഷാ അവലോകനം ചെയ്തു.
-
ഈ സ്ഥലങ്ങൾ തീവ്രവാദികൾക്ക് പിന്തുണ നൽകുന്നതെങ്ങനെ
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തിരഞ്ഞെടുത്തത് ഭീകരകേന്ദ്രങ്ങള്‍ തിങ്ങി നിൽക്കുന്ന 9 പ്രദേശങ്ങളാണ് കാരണം READ MORE
-
അമിത് ഷായും, രാജ്നനാഥ് സിംഗും പ്രധാനമന്ത്രിയുടെ വസതിയിൽ
#WATCH | Defence Minister Rajnath Singh and Union Home Minister Amit Shah leave from 7, LKM, the official residence of PM Modi pic.twitter.com/U0rmI5nkEC
— ANI (@ANI) May 7, 2025
-
India attack Pakistan: അവധിയില്‍ പോയവര്‍ മടങ്ങിയെത്തണം
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളുടെ തലവൻമാരോട് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു
-
operation sindoor : രാജ്യമെങ്ങും ജാഗ്രതയിൽ
പാക് ഭീകര കേന്ദ്രങ്ങളുടെ മേൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലാ രാജ്യം കനത്ത ജാഗ്രതയിൽ