Pakistan Ceasefire In LOC: ഇന്ത്യൻ അതിർത്തിയിൽ പാക് വെടിവെയ്പ്; 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ വക്താവ്, 59 പേർക്ക് പരിക്കേറ്റു

Pakistan Ceasefire Violations ​In Poonch: ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. ഇതിൽ 44 പേർ പൂഞ്ച് മേഖലയിൽ നിന്നുള്ളവരാണ്. പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും പ്രദേശവാസികൾ കൊല്ലപ്പെട്ടത്.

Pakistan Ceasefire In LOC: ഇന്ത്യൻ അതിർത്തിയിൽ പാക് വെടിവെയ്പ്; 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ വക്താവ്, 59 പേർക്ക് പരിക്കേറ്റു

പ്രതീകാത്മക ചിത്രം

Updated On: 

08 May 2025 12:47 PM

ന്യൂഡൽഹി: അതിർത്തി മേഖലയിലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ പ്രദേശവാസികളായ 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. ഇതിൽ 44 പേർ പൂഞ്ച് മേഖലയിൽ നിന്നുള്ളവരാണ്. പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും പ്രദേശവാസികൾ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ നിരവധി മേഖലകളിൽ പാകിസ്ഥാൻ്റെ ഭാ​ഗത്ത് നിന്ന് കനത്ത ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും ഇതിന് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകിയതായും അധികൃതർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ തിരച്ചടി നൽകിയത്. ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുകയാണ്.

ഇന്നലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാൻ ദിനേശ് കുമാർ വീരമൃത്യു വരിച്ചു. പഹൽഗാം ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജമ്മു കശ്മീരിലെ അതിർത്തികളിൽ തുടർച്ചയായി 14-ാം ദിവസമാണ് പാകിസ്ഥാൻ്റെ ഭാ​ഗത്തുനിന്ന് ഷെല്ലാക്രമണം നടക്കുന്നത്.

പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. സാധാരണക്കാരെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിയില്ലെന്നാണ് ഇന്ത്യ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

Updating….

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്