പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; പരിഭ്രാന്തി

33-Year-Old Booked for Tampering Emergency Door Lever: വിമാനം പറന്നുയർന്നതിന് പിന്നാലെ ഇയാൾ എമേർജെൻസി എക്സിറ്റിൻ്റെ ലിവർ കവറിൽ പിടിക്കുകയായിരുന്നു. ഇതോടെ വിമാനത്തിൽ അലാറം മുഴങ്ങി. അർദ്ധരാത്രി ആകാശത്തുവെച്ച് വിമാനത്തിൽ അലാറം മുഴങ്ങിയതോടെ ഉറങ്ങുകയായിരുന്ന മറ്റ് യാത്രക്കാരെയും വിമാന ജീവനക്കാരെയും പരിഭ്രാന്തിയിലായി.

പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; പരിഭ്രാന്തി

പ്രതീകാത്മക ചിത്രം

Published: 

03 Nov 2026 | 03:35 PM

ന്യൂഡൽഹിയിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് പരിഭ്രാന്തി. ഡൽഹിയിൽ നിന്നും വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. എമേർജെൻസി എക്സിറ്റിൻ്റെ ലിവർ കവറിൽ പിടിച്ച് വലിച്ച മഹാരാഷ്ട്ര സാസ്വാദ് സ്വദേശിയായ ഗൗരവ് സത്യേന്ദ്ര റൗട്ടേല എന്ന യാത്രക്കാരനെതിരെ പൂനെ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച പുലർച്ചെ 12.45-ന് ഡൽഹിയിൽ നിന്നും പൂനെയിലേക്ക് പുറപ്പെട്ട 6E6884 ഇൻഡിഗോ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ എമർജൻസി എക്സിറ്റിന് സമീപത്തെ സീറ്റായിരുന്നു ഗൗരവിന് ലഭിച്ചിരുന്നത്. വിമാനം പറന്നുയർന്നതിന് പിന്നാലെ ഇയാൾ എമേർജെൻസി എക്സിറ്റിൻ്റെ ലിവർ കവറിൽ പിടിക്കുകയായിരുന്നു. ഇതോടെ വിമാനത്തിൽ അലാറം മുഴങ്ങി. അർദ്ധരാത്രി ആകാശത്തുവെച്ച് വിമാനത്തിൽ അലാറം മുഴങ്ങിയതോടെ ഉറങ്ങുകയായിരുന്ന മറ്റ് യാത്രക്കാരെയും വിമാന ജീവനക്കാരെയും പരിഭ്രാന്തിയിലായി. പുലർച്ചെ 2 മണിയോടെ വിമാനം സുരക്ഷിതമായി പൂനെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

Also Read: Indian Navy: അറബിക്കടലിലെ കട്ട ഹീറോയിസം! കടൽക്കൊള്ളക്കാരെ വിറപ്പിച്ച് ഇന്ത്യൻ നാവികസേന; 20 ജീവനക്കാരെയും മോചിപ്പിച്ചു

അലാറം മുഴങ്ങിയത് ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്തിലെ ജീവനക്കാർ ഇയാളെ തടയുകയും പൂനെ എയർപോർട്ട് പോലീസിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. പൂനെ എയർപോർട്ട് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ഗോവിന്ദ് പവാറിൻ്റെ നേതൃത്വത്തിൽ ഗൗരവ് സത്യേന്ദ്ര റൗട്ടേലയെ ഇയാളെ ചോദ്യം ചെയ്തു. എന്താണെന്ന് അറിയാനുള്ള കൗതുകം കൊണ്ടാണ് ലിവർ കവറിൽ തൊട്ടുനോക്കിയത് എന്നും എമേർജെൻസി എക്സിറ്റുമായി ബന്ധപ്പെട്ടതാണ് അതെന്ന് അറില്ലായിരുന്നു എന്നുമാണ് ഇയാൾ പോലീസിന് നൽകിയ വിശദീകരണം.

വിമാനത്തിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125 പ്രകാരമാണ് ഗൗരവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായി പ്രവർത്തിക്കുന്നതിന് ചുമത്തുന്ന വകുപ്പാണിത്. ഇതിന് പുറമെ എയർക്രാഫ്റ്റ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പ് 35(3) പ്രകാരം ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

വിമാനം പറക്കുന്നതിനിടെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് വിമാനത്തിൻ്റെ സുരക്ഷയെയും മറ്റ് യാത്രക്കാരുടെ ജീവനെയും അപകടത്തിലാക്കും. ഇത് ഗുരുതര കുറ്റമായാണ് കണക്കാക്കുക.

English Summary

A 33-year-old passenger on a Delhi-Pune IndiGo flight was booked for tampering with the emergency exit door lever mid-air. He claimed he touched it out of curiosity, triggering panic.

Loading...
Unable to load recommendations.
Follow Us
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം