Mumbai Airport: 45 മൃഗങ്ങളുമായി മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍; പലതും ശ്വാസംമുട്ടി ചത്ത നിലയില്‍
Passenger Caught With Animals At Mumbai Airport: തായ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ മുംബൈയിലെത്തിയത്. ഇയാളെ തടഞ്ഞുനിര്‍ത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബാഗിലുണ്ടായിരുന്ന ഭൂരിഭാഗം മൃഗങ്ങളും ശ്വാസംമുട്ടി ചത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
മുംബൈ: 45 മൃഗങ്ങളുമായി യാത്രക്കാരനെ പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ പിടികൂടിയത്. റാക്കൂണുകള്‍, കറുത്ത കുറുക്കന്മാര്‍, ഇഗ്വാനകള്‍ എന്നിവയുള്‍പ്പെടെയുള്ള 45 മൃഗങ്ങളായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.
തായ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ മുംബൈയിലെത്തിയത്. ഇയാളെ തടഞ്ഞുനിര്‍ത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബാഗിലുണ്ടായിരുന്ന ഭൂരിഭാഗം മൃഗങ്ങളും ശ്വാസംമുട്ടി ചത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും മാറ്റുന്നതിനും റെസ്‌ക്വിങ്ക് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ് ലൈഫ് വെല്‍ഫെയറിലെ വിദഗ്ധര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സഹായിച്ചു. എവിടെ നിന്നാണോ കൊണ്ടുവന്നത് അങ്ങോട്ട് തന്നെ മൃഗങ്ങളെ തിരിച്ച് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തായ്‌ലാന്‍ഡില്‍ നിന്നും പാമ്പുകളുമായെത്തിയ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. 16 ജീവനുള്ള പാമ്പുകളായിരുന്നു ഇയാളില്‍ നിന്നും പിടികൂടിയത്.
Also Read: പോയത് ഒറ്റയ്ക്ക് വന്നത് 16 പാമ്പുകളുമായി; തായ്‌ലാന്‍ഡില്‍ നിന്നും വീണ്ടും ഉരഗക്കടത്ത്
ജൂണ്‍ മാസത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നും മൃഗങ്ങളുമായി വന്ന മൂന്നുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഗാര്‍ട്ടര്‍ പാമ്പുകള്‍, കണ്ടാമൃഗ റാറ്റ് പാമ്പ്, കെനിയന്‍ മണല്‍ ബോവ തുടങ്ങിയ പാമ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു.