AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kutch Chemical Ship Explosion: ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിന് സമീപം കപ്പലില്‍ സ്‌ഫോടനം

Kutch Chemical Ship Explosion Updates: സ്‌ഫോടനത്തിന്റെ തീവ്രതയില്‍ തുറമുഖത്തിനോട് ചേര്‍ന്ന പ്രദേശമാകെ കുലുങ്ങിയതായും വിവരമുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ സുരക്ഷിതരാണ്. 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Kutch Chemical Ship Explosion: ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിന് സമീപം കപ്പലില്‍ സ്‌ഫോടനം
അപകടത്തില്‍പെട്ട കപ്പല്‍ Image Credit source: TV9 Network
Shiji M K
Shiji M K | Published: 07 Jul 2025 | 01:11 PM

കച്ച്: ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിന് സമീപം കപ്പലില്‍ സ്‌ഫോടനം. തുറമുഖത്തെ ഓയില്‍ ജെട്ടി രണ്ടില്‍ മെത്തിലോണ്‍ കെമിക്കല്‍ ഇറക്കുകയായിരുന്ന ഫുല്‍ദ എന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞു. കപ്പലിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്‌ഫോടനത്തിന്റെ തീവ്രതയില്‍ തുറമുഖത്തിനോട് ചേര്‍ന്ന പ്രദേശമാകെ കുലുങ്ങിയതായും വിവരമുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ സുരക്ഷിതരാണ്. 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മാരിടൈം റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നുമുള്ള സംഘം സ്ഥലത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷാ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് തുറമുഖ അധികൃതര്‍.

സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക തകരാറോ അല്ലെങ്കില്‍ രാസ വസ്തുക്കളോ ആകാം സ്‌ഫോടനത്തിന്റെ കാരണമെന്നാണ് സൂചന. മറ്റ് കപ്പലുകള്‍ക്കും തുറമുഖ ജീവനക്കാര്‍ക്കും അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: Mumbai Airport: 45 മൃഗങ്ങളുമായി മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍; പലതും ശ്വാസംമുട്ടി ചത്ത നിലയില്‍

ഒമാനിലെ പോര്‍ട്ട് സോഹാറിലേക്ക് പോകുകയായിരുന്നു കപ്പല്‍ എന്നാണ് വിവരം. ഹോങ്കോങ്ങിന്റെ പതാകയേന്തിയ കപ്പലാണ് ഫുല്‍ദ. ഏകദേശം 26 വര്‍ഷത്തെ പഴക്കം ഈ കപ്പലിനുണ്ട്. 11 ചൈനക്കാര്‍, രണ്ട് ബംഗ്ലാദേശികള്‍, ഒരു ഇന്തോനേഷ്യക്കാരന്‍, ഏഴ് മ്യാന്മര്‍ പൗരന്മാര്‍ എന്നിവരാണ് കപ്പലിലുണ്ടായിരുന്നത്.