PM Modi: ‘പുതിയ ഇന്ത്യ തീവ്രവാദത്തെ ഭയപ്പെടില്ല, സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ല’
PM Modi Speech: പുതിയ ഇന്ത്യ ഭീകരതയ്ക്ക് മുന്നില്‍ തല കുനിക്കുകയോ, ഭയപ്പെടുകയോ ഇല്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വന്തം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും നരേന്ദ്ര മോദി

Narendra Modi
കുരുക്ഷേത്ര: പുതിയ ഇന്ത്യ ഭീകരതയ്ക്ക് മുന്നില്‍ തല കുനിക്കുകയോ, ഭയപ്പെടുകയോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വന്തം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടാണെന്നും മോദി ചൂണ്ടിക്കാണിച്ചു. കുരുക്ഷേത്രയിൽ ശ്രീ ഗുരു തേജ് ബഹാദൂറിന്റെ 350-ാമത് ഷഹീദി ദിവസിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തോട് നമ്മൾ സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നു. നമുക്ക് സമാധാനം വേണം, പക്ഷേ നമ്മുടെ സ്വന്തം സുരക്ഷയിൽ നമ്മൾ വിട്ടുവീഴ്ച ചെയ്യുന്നില്ല. ഓപ്പറേഷൻ സിന്ദൂർ ആണ് ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം. പുതിയ ഇന്ത്യ ഭീകരതയെ ഭയപ്പെടുകയോ നിർത്തുകയോ, മുന്നിൽ തലകുനിക്കുകയോ ചെയ്യുന്നില്ലെന്ന് ലോകം മുഴുവൻ കണ്ടതാണെന്നും മോദി വ്യക്തമാക്കി.
ഇന്നത്തെ ഇന്ത്യ ധൈര്യത്തോടെയും വ്യക്തതയോടെയും പൂർണ്ണ ശക്തിയോടെയും മുന്നോട്ട് നീങ്ങുകയാണ്. യുവാക്കളെ സംബന്ധിച്ച ഒരു വിഷയത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ഗുരു സാഹിബ് ആശങ്ക പ്രകടിപ്പിച്ച ഒരു വിഷയമാണിത്. മയക്കുമരുന്നാണ് ഈ വിഷയം. മയക്കുമരുന്ന് ആസക്തി യുവാക്കളില്‍ പലരുടെയും സ്വപ്‌നങ്ങള്‍ക്ക് തടസമായി മാറുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
Also Read: Ayodhya Flag: പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി
ഈ പ്രശ്നം ഇല്ലാതാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മയക്കുമരുന്ന് സമൂഹത്തിന് ഭാരമാണ്. ഗുരു തേജ് ബഹാദൂര്‍ പകര്‍ന്നുനല്‍കിയ ആശയങ്ങള്‍ ഒരു പ്രചോദനവും പരിഹാരവുമാണ്. മുഗള്‍ ഭരണകാലത്ത് ധീരതയുടെ മാതൃക സ്ഥാപിച്ചയാളാണ് ഗുരു സാഹിബ് എന്നും മോദി പറഞ്ഞു. പത്ത് സിഖ് ഗുരുക്കന്മാരിൽ ഒമ്പതാമനായിരുന്നു ഗുരു തേജ് ബഹദൂർ.
വീഡിയോ കാണാം
Addressing a programme on the 350th Shaheedi Diwas of Sri Guru Teg Bahadur Ji in Kurukshetra. His unwavering courage and spirit of service inspire everyone.
https://t.co/7VHndFt5wT— Narendra Modi (@narendramodi) November 25, 2025