Narendra Modi: രണ്ട് വമ്പന്‍ കാര്‍ഷിക പദ്ധതികളുമായി മോദി; ഇന്ന് തുടക്കം

PM Modi to launch agricultural schemes today: കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്. ഗോതമ്പ്, അരി ഉൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും, ഇനി പയർവർഗ്ഗങ്ങളിലും സ്വയംപര്യാപ്തമാകുമെന്നും കൃഷി മന്ത്രി

Narendra Modi: രണ്ട് വമ്പന്‍ കാര്‍ഷിക പദ്ധതികളുമായി മോദി; ഇന്ന് തുടക്കം

നരേന്ദ്ര മോദി

Published: 

11 Oct 2025 07:04 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക മേഖലയിലെ രണ്ട് വമ്പന്‍ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ‘പിഎം ധന്‍ ധാന്യ കൃഷി യോജന’, ‘മിഷന്‍ ഫോര്‍ ആത്മനിര്‍ഭരത ഇന്‍ പള്‍സസ്’ എന്നീ പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിലാകും മോദി ഈ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. പരിപാടിയില്‍ അദ്ദേഹം കര്‍ഷകരുമായി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്. ഗോതമ്പ്, അരി ഉൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും, ഇനി പയർവർഗ്ഗങ്ങളിലും സ്വയംപര്യാപ്തമാകുമെന്നും കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

രാജ്യത്ത് പയർവർഗ്ഗ കൃഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ ലക്ഷ്യം.

Also Read: Pinarayi Vijayan-PM Modi: ‘കോഴിക്കോട് കിനാലൂരിൽ തന്നെ എയിംസ് വേണം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നടത്തുമെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. 42,000 കോടി രൂപയിലധികം ചെലവ് വരുന്നതാണ് ഈ പദ്ധതികള്‍.

കാർഷിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കർഷകർ, സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവരെ പ്രധാനമന്ത്രി ആദരിക്കും. പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന പ്രകാരം രാജ്യത്തെ 100 ‘ലോ പ്രൊഡക്ടിവിറ്റി’ ജില്ലകളെ സമഗ്രമായി വികസിപ്പിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേര്‍ത്തു.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ