Narendra Modi: ‘അധികാരം ലഭിച്ചപ്പോൾ ചില നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത് മാളിക പണിയുന്നതിൽ’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി

PM Modi Criticized Rahul Gandhi: ഇന്ത്യൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് രാഹുൽ ഗാന്ധി സമീപകാലത്ത് ഉന്നയിച്ച വിമർശനത്തിനുള്ള മറുപടിയായി ഇത്തരം ആഹ്വാനങ്ങളിലൂടെ പ്രകടമാകുന്നത് അർബൻ നക്സലിന്റെ സ്വരമാണെന്ന് മോദി പറഞ്ഞു.

Narendra Modi: അധികാരം ലഭിച്ചപ്പോൾ ചില നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത് മാളിക പണിയുന്നതിൽ; പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated On: 

05 Feb 2025 08:06 AM

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാരിന്റെ മൂന്നാം ഊഴം മാത്രമാണിതെന്നും വികസിതഭാരതം എന്ന ലക്ഷം നിറവേറ്റാനുള്ള യാത്രയിൽ ഇനിയും ഒട്ടേറെ വർഷങ്ങൾ പ്രവർത്തിക്കാനിരിക്കുന്നു എന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് രാഹുൽ ഗാന്ധി സമീപകാലത്ത് ഉന്നയിച്ച വിമർശനത്തിനുള്ള മറുപടിയായി ഇത്തരം ആഹ്വാനങ്ങളിലൂടെ പ്രകടമാകുന്നത് അർബൻ നക്സലിന്റെ സ്വരമാണെന്ന് മോദി പറഞ്ഞു. ബുധനാഴ്ച നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അവകാശവാദങ്ങളും, ആം ആദ്മി പാർട്ടിക്കെതിരെ ആക്ഷേപങ്ങളും മോദി ഉന്നയിച്ചു. ചില നേതാക്കൾ അധികാരം ലഭിച്ചപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത് മാളിക പണിയുന്നതിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില പാർട്ടികൾ രാജ്യത്തെ യുവാക്കൾക്ക് ഒരു ദുരന്തം ആണെന്നും മോദി വിമർശിച്ചു.

ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ എത്തിയ ശേഷം രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കി എന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ ഗരീബി ഹഠാവോ മുദ്രാവാക്യം പരാജയം ആയിരുന്നുവെന്നും, അഞ്ചു പതിറ്റാണ്ടുകളോളം ജനങ്ങൾ ഇതിലൂടെ കബളിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ബിജെപി സർക്കാർ ജനങ്ങളുടെ നികുതി പണം അവരുടെ തന്നെ അഭിവൃദ്ധിക്കായാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞു.

ALSO READ: അംബേദ്കര്‍ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധം; ‘കെജ്രിവാളിന്റെ ദളിത് സ്‌നേഹം വ്യാജം, ആംആദ്മി പാർട്ടിക്ക് ഖലിസ്ഥാനി ബന്ധം’

കഴിഞ്ഞ ദിവസത്തെ രാഹുൽ ഗാന്ധിയുടെ ചൈനാ വിമർശനത്തിന് മറുപടിയായി ചിലർ സ്വയം പക്വതയെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് വിദേശ നയത്തെ കുറിച്ച് സംസാരിക്കുന്നതെന്നും മോദി പറഞ്ഞു. അത്തരം പരാമർശങ്ങൾ രാജ്യത്തിന് എന്തുതരം അപകടം വരുത്തിവെക്കും എന്ന് ചിന്തിക്കുന്നില്ല. പുസ്തകങ്ങൾ പലരും വായിക്കുന്നില്ല. ഇവർ വിദേശനയത്തെ കുറിച്ച് ജോൺ എഫ് കെന്നഡി എഴുതിയ പുസ്തകം വായിക്കണം. എന്നാൽ, ശശിയെ ഉദ്ദേശിച്ചല്ല പുസ്തകം വായിക്കണമെന്ന കാര്യം പറഞ്ഞതെന്ന് പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ശശി തരൂരിനെ നോക്കി കൊണ്ട് മോദി പറഞ്ഞു.

കുടിലുകളിലേക്ക് വിനോദയാത്ര നടത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവർക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിയാണ്. ദരിദ്ര കുടുംബത്തിൽ നിന്ന് വന്ന് രാജ്യത്തിൻറെ പുത്രി രാഷ്‌ട്രപതി ആകുമ്പോൾ അവരെ അപമാനിക്കാൻ എങ്ങനെ ആണ് തോന്നുന്നതെന്ന് സോണിയ ഗാന്ധിയുടെ വിവാദ പരാമർശത്തെ ലക്ഷ്യമിട്ട് മോദി ചോദിച്ചു. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രപതിയെ വിമർശിക്കുന്നതെന്തിന് എന്നും മോദി ചോദിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും