PM Narendra Modi Watch : ഡയലിൽ 1947ലെ ഒരു രൂപ കോയിൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാച്ചിൻ്റെ വില എത്രയാണെന്ന് അറിയുമോ?
PM Narendra Modi Watch Price : ജെയ്പൂർ വാച്ച് കമ്പനിയുടെ റോമൻ ബാഗ് എന്ന ബ്രാൻഡിൻ്റെ വാച്ച് ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ മിക്ക പൊതുസമ്മേളനങ്ങളിലും പങ്കെടുത്തിരുന്നത്. ജയ്പൂർ വാച്ച് കമ്പനിയുടെ ലക്ഷ്വറി ബ്രാൻഡ് മോഡലാണ് റോമൻ ബാഗ് വാച്ചുകൾ.

PM Modi. Roman Baagh Watch
പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന കുർത്തയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ വാച്ചുകളും ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുകയാണ്. ഈ കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള മിക്ക പൊതുപരിപാടികളിലും പ്രധാനമന്ത്രി ധരിച്ച വാച്ചും അതിൻ്റെ ഡിസൈനും മിക്കവരും കണ്ണിലുടക്കിട്ടുണ്ട്. ജെയ്പൂർ വാച്ച് കമ്പനിയുടെ റോമൻ ബാഗ് എന്ന ലക്ഷ്വറി മോഡൽ വാച്ച് ധരിച്ചാണ് അടുത്തിടെ നടന്ന മിക്ക പൊതുപരിപാടികളിലും നരേന്ദ്ര മോദിയെത്തിയത്.
1947ലെ ഒരു രൂപ കോയിനാണ് വാച്ചിൻ്റെ ഡിസൈനിലെ പ്രത്യേകത. ഇത് വാച്ചിൻ്റെ ഡയലിൽ ഘടിപ്പിച്ചിരിക്കുന്നതാണ് റോമൻ ബാഗ് മോഡലിൻ്റെ സവിശേഷത. നാണയത്തിനുള്ളിൽ ഒരു നടക്കുന്ന കടവുയുടെ രൂപവും ആലേഖനം ചെയ്തിട്ടുണ്ട്. സ്വാത്രന്ത്രിയത്തിന് ശേഷമുള്ള ഇന്ത്യയുടെ മാറ്റത്തെയാണ് ഈ ഡിസൈൻ സൂചിപ്പിക്കുന്നതെന്നാണ് വാച്ച് നിർമാതാക്കൾ അറിയിക്കുന്നത്. ഒപ്പം മേക്ക് ഇൻ ഇന്ത്യയുടെ സന്ദേശവും ഡിസൈനിൽ പ്രതിപാദിക്കുന്നുണ്ട്.
55,000 രൂപ മുതൽ 60,000 രൂപ വരെയാണ് ഈ വാച്ചിൻ്റെ മാർക്കറ്റ് വില. ഒരു പ്രീമിയം വാച്ചിൻ്റെ എല്ലാ തരം ഫിനിഷും ഈ വാച്ചിനുണ്ട്. എല്ലാ ദിവസം ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാച്ച് ഒരു ക്ലാസിക് സ്റ്റൈലിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഗൗരവ് മേഹ്ത എന്ന വ്യക്തിയാണ് ജെയ്പൂർ വാച്ച് കമ്പനിയുടെ സ്ഥാപകൻ. അതുല്യമായ ഇന്ത്യയിലെ സ്മരണികകൾ, നാണയങ്ങൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ മോഡലുകളാക്കി ലക്ഷ്വറി വാച്ച് നിർമിക്കുന്ന കമ്പനിയാണ് ജെയ്പൂർ വാച്ച് കമ്പനി. ഈ പ്രത്യേകതയിൽ ബ്രാൻഡ് ഏറെ ശ്രദ്ധ പിടിച്ചു നേടുകയും ചെയ്തു.