Goa Shirgaon Temple Stampede : ഗോവയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Goa Shirgaon Temple Stampede Updates : ഗോവയിലെ ഷിരഗാവൺ ക്ഷേത്രത്തിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രിയെ വിളിച്ച് വിശദാംശങ്ങൾ തേടി

Goa Shirgaon Temple Stampede : ഗോവയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Goa Stampede

Published: 

03 May 2025 | 09:37 AM

പനാജി : ഗോവ ഷിരഗാവണിലെ ക്ഷേത്രത്തിലെ തിക്കലും തിരക്കലും പെട്ട് ആറോളം പേർ മരിച്ചു, 50ൽ അധികം പേർക്ക് പരിക്കേറ്റതായിട്ട് റിപ്പോർട്ട്. ഷിരഗാവൺ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ലെയ്റായി ദേവി യാത്രയ്ക്കിടെ ശനിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. നിയന്ത്രണാതീതമായി തിരക്ക് അനുഭവപ്പെട്ടതോടെയാണ് അപകടം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ അശുപത്രിയിൽ എത്തിച്ചു. പത്തോളം പേരുടെ നില ഗുരതമാണ് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ അറിയിച്ചു.

വാർത്ത പുറത്ത് വന്നതിന് പിന്നെ സംഭവത്തിൽ വിശദാംശങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തികൊണ്ട് എക്സ് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടംബത്തിന് എല്ലാ പിന്തുണ നൽകുമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ALSO READ : നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് പിടിയിൽ

അതേസമയം അപകടത്തിൻ്റെ യഥാർഥ കാരണം ഇതുവരെ അധികൃതർ വ്യക്തമാക്കിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോർത്ത് ഗോവയിലെ ഷിരാഗാവണിൽ എല്ലാ വർഷം ആഘോഷിക്കുന്ന ഉത്സവമാണ് ലെയ്റാ ദേവി യാത്ര

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ