Supreme Court: പ്രധാനമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Supreme Court Criticizes Cartoonist: മാളവ്യയുടെ പോസ്റ്റ് ഒരു കുറ്റകൃത്യമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദാ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. പോസ്റ്റ് നീക്കം ചെയ്തുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.

Supreme Court: പ്രധാനമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

സുപ്രീംകോടതി

Updated On: 

15 Jul 2025 | 06:50 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസിനും എതിരെ കാര്‍ട്ടൂണ്‍ വരച്ചയാളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ വരച്ചത്. മാന്യമല്ലാത്ത തരത്തില്‍ കാര്‍ട്ടൂണ്‍ വരച്ചത് അപക്വവും പ്രകോപനപരവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ സുധാന്‍ഷു ധുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍ മാളവ്യയുടെ പോസ്റ്റ് ഒരു കുറ്റകൃത്യമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദാ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. പോസ്റ്റ് നീക്കം ചെയ്തുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.

ആര്‍എസ്എസ് യൂണിഫോം ധരിച്ച ഒരു വ്യക്തി തന്റെ വസ്ത്രം താഴ്ത്തി മോദിയ്ക്ക് കുത്തിവെപ്പ് എടുക്കാനായി കുനിഞ്ഞ് നില്‍ക്കുന്ന കാര്‍ട്ടൂണാണ് മാളവ്യ വരച്ചത്. എന്നാല്‍ കൊവിഡ് കാലത്താണ് ഈ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈയിടെ വീണ്ടും പങ്കുവെക്കുകയായിരുന്നു.

Also Read: Sreedharan Pillai: ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻപിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

ഇതോടെ വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കിയതിനും മത വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം ഹേമന്ത് മാളവ്യയ്‌ക്കെതിരെ കേസ് എടുത്തു. ശേഷം അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹരജി തള്ളി.

ഇതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തൂവെന്നും ഹേമന്ത് മാളവ്യയ്‌ക്കെതിരെ കുറ്റമുണ്ട്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ