Presidential Reference: രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
Supreme Court on Presidential Reference: ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. ഇന്ന് തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും.
ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം ബിൽ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
പ്രധാൻ മന്ത്രി മാതൃ വന്ദന യോജന: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 11,000 രൂപയുടെ സഹായം
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി മാതൃ വന്ദന യോജന (PMMVY) വിപുലീകരിച്ചു. ഇനി മുതൽ ആദ്യത്തെ രണ്ട് പ്രസവങ്ങൾക്ക് 11,000 രൂപ വരെ ധനസഹായം ലഭിക്കും. ആദ്യ പ്രസവത്തിന് 5,000 രൂപ മൂന്ന് ഗഡുക്കളായും രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ 6,000 രൂപ ഒറ്റ ഗഡുവായും ലഭിക്കും.
നേരിട്ടുള്ള ബാങ്ക് കൈമാറ്റം വഴി അക്കൗണ്ടുകളിലേക്കാണ് തുക എത്തുന്നത്. ഗർഭധാരണത്തിന്റെ നേരത്തെയുള്ള രജിസ്‌ട്രേഷൻ, പ്രസവത്തിനു മുൻപുള്ള പരിശോധനകൾ, കുട്ടിയുടെ ജനന രജിസ്‌ട്രേഷൻ, ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവക്ക് ശേഷമാണ് തുക നൽകുന്നത്. ജനനി സുരക്ഷാ യോജന (JSY) പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുള്ളതിനാൽ, സർക്കാർ ആശുപത്രികളിലെ പ്രസവത്തിന് JSY വഴിയും ആനുകൂല്യങ്ങൾ ലഭിക്കും.