Madurai Dowry Harassment: 150 പവൻ സ്വർണം കൊടുത്തത് പോരാ, 150 കൂടി വേണം; സ്ത്രീധനപീഡനം സഹിക്കവയ്യാതെ യുവതി ജീവനൊടുക്കി
Madurai Dowry Harassment Death: വിവാഹവേളയിൽ പ്രിയദർശിനിക്ക് കുടുംബം 150 പവൻ സ്വർണം നൽകിയിരുന്നു. ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രിയദർശിനിയുടെ കുടുംബം ആരോപിച്ചു.
ചെന്നൈ: സ്ത്രീധനപീഡനം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. 28കാരിയായ പ്രിയദർശിനിയാണ് സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. ഉസിലംപട്ടിക്ക് സമീപം പെരുമാൾ കോവിൽപട്ടി സ്വദേശിനിയാണ് പ്രിയദർശിനി. കഴിഞ്ഞ സെപ്റ്റംബറിലാണ് സെല്ലൂർ സ്വദേശിയായ റുബൻരാജുമായുള്ള വിവാഹം നടന്നത്.
വിവാഹവേളയിൽ പ്രിയദർശിനിക്ക് കുടുംബം 150 പവൻ സ്വർണം നൽകിയിരുന്നു. ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രിയദർശിനിയുടെ കുടുംബം ആരോപിച്ചു. ഭർത്താവിന്റെ മാതാപിതാക്കൾ നിരന്തരം പ്രിയദർശിനിയോട് ബാക്കി സ്വർണം കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളായ അഗിനിയും സെൽവിയും പറഞ്ഞു. പ്രശ്നം ഗുരുതരമായതോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രിയദർശിനി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.
ALSO READ: കാമുകനുമായുള്ള വിഡിയോ കോളിനിടെ ജീവനൊടുക്കി യുവതി; യുവാവ് പിടിയിൽ
അതിനിടെ റുബിൻരാജിന് കുടുംബം രണ്ടാമതൊരു വിവാഹം ആലോചിക്കുന്നുണ്ടെന്ന വിവരം പ്രിയദർശിനി അറിയാൻ ഇടയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ഇക്കാര്യം അറിഞ്ഞത്. ഇതോടെയാണ് പ്രിയദർശിനി ജീവനൊടുക്കിയതെന്ന് യുവതിയുടെ മാതാപിതാക്കൾ പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.