Presidential Reference: രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

Supreme Court on Presidential Reference: ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം.

Presidential Reference: രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

Supreme Court

Published: 

02 Sep 2025 | 08:33 AM

ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. ഇന്ന് തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും.

ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം ബിൽ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ്‌ കൂട്ടിച്ചേർത്തു.

പ്രധാൻ മന്ത്രി മാതൃ വന്ദന യോജന: ​ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 11,000 രൂപയുടെ സഹായം

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി മാതൃ വന്ദന യോജന (PMMVY) വിപുലീകരിച്ചു. ഇനി മുതൽ ആദ്യത്തെ രണ്ട് പ്രസവങ്ങൾക്ക് 11,000 രൂപ വരെ ധനസഹായം ലഭിക്കും. ആദ്യ പ്രസവത്തിന് 5,000 രൂപ മൂന്ന് ഗഡുക്കളായും രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ 6,000 രൂപ ഒറ്റ ഗഡുവായും ലഭിക്കും.

നേരിട്ടുള്ള ബാങ്ക് കൈമാറ്റം വഴി അക്കൗണ്ടുകളിലേക്കാണ് തുക എത്തുന്നത്. ഗർഭധാരണത്തിന്റെ നേരത്തെയുള്ള രജിസ്‌ട്രേഷൻ, പ്രസവത്തിനു മുൻപുള്ള പരിശോധനകൾ, കുട്ടിയുടെ ജനന രജിസ്‌ട്രേഷൻ, ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവക്ക് ശേഷമാണ് തുക നൽകുന്നത്. ജനനി സുരക്ഷാ യോജന (JSY) പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുള്ളതിനാൽ, സർക്കാർ ആശുപത്രികളിലെ പ്രസവത്തിന് JSY വഴിയും ആനുകൂല്യങ്ങൾ ലഭിക്കും.

Follow Us
Related Stories
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ