Train Diverted: യാത്രക്കാർ അറിയാൻ! ഈ ട്രെയിനുകൾ ഇന്ന് വഴിതിരിച്ചുവിടും; പോത്തന്നൂരിൽ അധിക സ്റ്റോപ്പ്
Train Diverted On September 7th: കോയമ്പത്തൂർ ജങ്ഷൻ വഴിയുള്ള മൂന്ന് ട്രെയിനുകൾ പോത്തന്നൂരിനും ഇരുഗുരിനും ഇടയിലാണ് വഴിതിരിച്ചുവിടുക. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ട്രെയിനുകൾക്കും തമിഴ്നാട്ടിലെ പോത്തന്നൂരിൽ അധികസ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ചെന്നൈ: എൻജിനീയറിങ് പ്രവൃത്തനങ്ങൾ നടക്കുന്നത് കാരണം സെപ്റ്റംബർ കോയമ്പത്തൂർ ജങ്ഷൻ വഴിയുള്ള മൂന്ന് ട്രെയിനുകൾ ഇന്ന് വഴിതിരിച്ചുവിടും. കോയമ്പത്തൂർ ജങ്ഷൻ വഴിയുള്ള മൂന്ന് ട്രെയിനുകൾ പോത്തന്നൂരിനും ഇരുഗുരിനും ഇടയിലാണ് വഴിതിരിച്ചുവിടുക. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് (13352), എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസ് (12678), തിരുനെൽവേലി-ബിലാസ്പുർ വീക്ക്‌ലി എക്‌സ്പ്രസ് (22620) എന്നീ മൂന്ന് ട്രെയിനുകളാണ് ഞായറാഴ്ച കോയമ്പത്തൂർ ജങ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കി സർവീസ് നടത്തുന്നക്. അതിനാൽ ഈ മൂന്ന് ട്രെയിനുകൾക്കും തമിഴ്നാട്ടിലെ പോത്തന്നൂരിൽ അധികസ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
അതേസമയം, ദീപാവലി ഉൾപ്പടെയുള്ള ഉത്സവ സീസൺ കണക്കിലെടുത്ത് 944 സ്‌പെഷ്യൽ ട്രെയിൻ സർവ്വീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. പൂജാ അവധി, ദീപാവലി, ഛാത്ത് ഉത്സവം എന്നിവയോട് അനുബന്ധിച്ചാണ് മുബൈയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെഷ്യൽ ട്രെയിനുകളിലേക്കുള്ള ബുക്കിംങ് അടുത്ത ആഴ്ച ആരംഭിക്കും.
മുംബൈയിൽ നിന്ന് കേരളത്തിലേക്കും സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ മൊത്തം 20 സർവ്വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Changes in Train Services – Salem Division🚆
To facilitate essential engineering works, a Fixed Time Corridor Block has been approved for September.
Accordingly, certain trains will be diverted as detailed below ⬇️#SouthernRailway #Salem pic.twitter.com/UfkT4ITsHw
— Southern Railway (@GMSRailway) September 5, 2025