VB-G RAM G: വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം

Mahatma Gandhi NREGA: ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയതല്ല, പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

VB-G RAM G: വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം

വിബി ജി റാം ജി ബില്‍ അവതരിപ്പിക്കുന്നു

Published: 

18 Dec 2025 14:25 PM

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍ എന്ന പേരിലേക്ക് മാറ്റാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസായത്. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാര്‍ ബില്ലിന്റെ പകര്‍പ്പ് വലിച്ചുകീറി.

ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയതല്ല, പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ബാപു ഗ്രാമീണ്‍ റോസ്ഗര്‍ യോജന എന്ന പേര് മാറ്റുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍ എന്നാണ് പേര് മാറുന്നത്.

മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയില്‍ നിന്ന് നീക്കം ചെയ്യുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കലാണെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. കൂടാതെ ബില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭാരം ചുമത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Also Read: MGNREG അല്ല ഇനി VB G RAM G; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

എന്നാല്‍ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ പേര് മാത്രമാണ് നല്‍കിയിരുന്നതെന്നും, എന്നിട്ട് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. സര്‍ക്കാരിന് പേരുകള്‍ മാറ്റാനുള്ള ഭ്രാന്താണെന്ന പ്രിയങ്ക ഗാന്ധിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. പേരുകള്‍ മാറ്റാനുള്ള ഭ്രാന്ത് പ്രതിപക്ഷത്തിനാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories
അല്ലാ ആരിത് മിട്ടുവോ! ഓട്ടോയില്‍ യാത്ര ചെയ്യുന്നയാളെ കണ്ട് ഞെട്ടി വിദേശി
Namma Metro: നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ ‘സ്റ്റോപ്പുകള്‍’; സമയം, സ്റ്റേഷനുകള്‍, ദൂരം എല്ലാ നോക്കിക്കോളൂ
Train Luggage: ‘വിമാനത്തിൽ മാത്രമല്ല, ട്രെയിനിലും അധിക ലഗേജിന് പ്രത്യേകം പണം നൽകണം’; വിശദീകരിച്ച് കേന്ദ്രമന്ത്രി
Chienese GPS Tracker Seagull: ആശങ്ക! ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടല്‍കാക്ക നാവികസേനാ ആസ്ഥാനത്തിന്‍റെ തീരത്ത് പരിക്കേറ്റ നിലയിൽ
Delhi Air Pollution: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ റദ്ദാക്കുന്നു
CNG PNG price: ജനുവരി ഒന്ന് മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയും
മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ