Vice President Election 2025: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍

2025 VP Election India: ഇന്ത്യ സഖ്യവും എന്‍ഡിഎയും കഴിഞ്ഞ ദിവസം എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്ന കാര്യത്തില്‍ എംപിമാര്‍ക്ക് പരിശീലനം നല്‍കി. കൂറുമാറ്റം സംഭവിക്കാതിരിക്കാനായി കര്‍ശന നിരീക്ഷണത്തിലാണ് എന്‍ഡിഎ.

Vice President Election 2025: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍

സിപി രാധാകൃഷ്ണന്‍, ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി

Published: 

09 Sep 2025 | 07:06 AM

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുമാണ് മത്സരരംഗത്തുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് വോട്ടെണ്ണല്‍. എട്ട് മണിയോടെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.

ഇന്ത്യ സഖ്യവും എന്‍ഡിഎയും കഴിഞ്ഞ ദിവസം എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്ന കാര്യത്തില്‍ എംപിമാര്‍ക്ക് പരിശീലനം നല്‍കി. കൂറുമാറ്റം സംഭവിക്കാതിരിക്കാനായി കര്‍ശന നിരീക്ഷണത്തിലാണ് എന്‍ഡിഎ. എംപിമാരെ ബാച്ചുകളാക്കി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വോട്ട് ചെയ്യിക്കാനാണ് എന്‍ഡിഎയുടെ നീക്കം.

അതേസമയം, ബിജു ജനതാദള്‍, ബിആര്‍എസ് തുടങ്ങിയ കക്ഷികള്‍ വോട്ടെടുപ്പിന്റെ ഭാഗമാകില്ല. തെലങ്കാനയിലെ യൂറിയ ക്ഷാമത്തോടുള്ള സര്‍ക്കാരിന്റെ മുഖംതിരിക്കലില്‍ പ്രതിഷേധിച്ചാണ് വോട്ടോടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെടി രാമറാവു അറിയിച്ചു. സാധ്യക്കുമെങ്കില്‍ നണ്‍ ഓഫ് ദി എബോവ് തിരഞ്ഞെടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിആര്‍എസിനും ബിഡിഎസിനുമായി ആകെ 11 എംപിമാരാണുള്ളത്.

Also Read: Vice President Election 2025: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എങ്ങനെ? ആര്‍ക്കൊക്കെ വോട്ട് ചെയ്യാം? നടപടിക്രമങ്ങള്‍ ഇങ്ങനെ

അതേസമയം, ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ജൂലൈ 21 നാണ് രാജിവെച്ചത്. ലോക്‌സഭ-രാജ്യസഭ എംപിമാരാണ് രാജ്യത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍. ആകെ 782 ആണ് ഇലക്ട്രോല്‍ കോളേജ് സംഖ്യ. ഇതില്‍ 392 വോട്ട് വേണം ജയിക്കാന്‍. ബിജെപിക്ക് 341 എംപിമാരും എന്‍ഡിഎയില്‍ 426 എംപിമാരുമാണുള്ളത്.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ