Madurai Dowry Harassment: 150 പവൻ സ്വർണം കൊടുത്തത് പോരാ, 150 കൂടി വേണം; സ്ത്രീധനപീഡനം സഹിക്കവയ്യാതെ യുവതി ജീവനൊടുക്കി

Madurai Dowry Harassment Death: വിവാഹവേളയിൽ പ്രിയദർശിനിക്ക് കുടുംബം 150 പവൻ സ്വർണം നൽകിയിരുന്നു. ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രിയദർശിനിയുടെ കുടുംബം ആരോപിച്ചു.

Madurai Dowry Harassment: 150 പവൻ സ്വർണം കൊടുത്തത് പോരാ, 150 കൂടി വേണം; സ്ത്രീധനപീഡനം സഹിക്കവയ്യാതെ  യുവതി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

Updated On: 

02 Sep 2025 | 07:17 AM

ചെന്നൈ: സ്ത്രീധനപീഡനം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. 28കാരിയായ പ്രിയദർശിനിയാണ് സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. ഉസിലംപട്ടിക്ക് സമീപം പെരുമാൾ കോവിൽപട്ടി സ്വദേശിനിയാണ് പ്രിയദർശിനി. കഴിഞ്ഞ സെപ്റ്റംബറിലാണ് സെല്ലൂർ സ്വദേശിയായ റുബൻരാജുമായുള്ള വിവാഹം നടന്നത്.

വിവാഹവേളയിൽ പ്രിയദർശിനിക്ക് കുടുംബം 150 പവൻ സ്വർണം നൽകിയിരുന്നു. ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രിയദർശിനിയുടെ കുടുംബം ആരോപിച്ചു. ഭർത്താവിന്റെ മാതാപിതാക്കൾ നിരന്തരം പ്രിയദർശിനിയോട് ബാക്കി സ്വർണം കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളായ അഗിനിയും സെൽവിയും പറഞ്ഞു. പ്രശ്നം ഗുരുതരമായതോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രിയദർശിനി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.

ALSO READ: കാമുകനുമായുള്ള വിഡിയോ കോളിനിടെ ജീവനൊടുക്കി യുവതി; യുവാവ് പിടിയിൽ

അതിനിടെ റുബിൻരാജിന് കുടുംബം രണ്ടാമതൊരു വിവാഹം ആലോചിക്കുന്നുണ്ടെന്ന വിവരം പ്രിയദർശിനി അറിയാൻ ഇടയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ഇക്കാര്യം അറിഞ്ഞത്. ഇതോടെയാണ് പ്രിയദർശിനി ജീവനൊടുക്കിയതെന്ന് യുവതിയുടെ മാതാപിതാക്കൾ പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us
Related Stories
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ