Bengaluru Train: ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി; പ്രസവമെടുത്ത് റെയില്‍വേ ജീവനക്കാര്‍

Woman Delivers Baby on Train Between Mangaluru and Bengaluru: മംഗളൂരുവില്‍ നിന്നാണ് പൊന്നമ്മ ട്രെയിനില്‍ കയറിയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതോടെ സഹയാത്രികര്‍ ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശേഷം ബിസി റോഡ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

Bengaluru Train: ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി; പ്രസവമെടുത്ത് റെയില്‍വേ ജീവനക്കാര്‍

ട്രെയിനില്‍ നടന്ന പ്രസവം

Updated On: 

27 Apr 2026 | 11:49 AM

ബെംഗളൂരു: ട്രെയിനില്‍ പ്രസവിച്ച് യുവതി. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് പ്രസവം നടന്നത്. ബിസി റോഡ് റെയില്‍വേ സ്‌റ്റേഷനിലെ ട്രെയിന്‍ കോച്ചിനുള്ളില്‍ വെച്ചായിരുന്നു പ്രസവം. മൈസൂരു സ്വദേശിയായ പൊന്നമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആണ്‍കുഞ്ഞിനാണ് പൊന്നമ്മ ജന്മം നല്‍കിയത്.

മംഗളൂരുവില്‍ നിന്നാണ് പൊന്നമ്മ ട്രെയിനില്‍ കയറിയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതോടെ സഹയാത്രികര്‍ ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശേഷം ബിസി റോഡ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

കോച്ചിനുള്ളില്‍ വെച്ച് പ്രസവം നടത്താനായി സോമയാജി ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘത്തെ പ്രദേശത്ത് എത്തിച്ചിരുന്നു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും പരിചരണം ആവശ്യമാണെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു.

സംഭവം ഞായറാഴ്ച രാത്രിയോടെ

ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. വൈകിട്ട് 7.20ന് ബിസി റോഡില്‍ എത്തിയ ട്രെയിന്‍ ഒരു മണിക്കൂറോളം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. പ്രസവം വിജയകരമായി നടന്നുവെന്ന് അറിഞ്ഞതിന് ശേഷം രാത്രി 8.20 ഓടെയാണ് വീണ്ടും യാത്ര പുറപ്പട്ടത്.

മെഡിക്കല്‍ സംഘം പെട്ടെന്നെത്തി

യുവതിയെ ബിസി റോഡില്‍ എത്തിക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെ തന്നെ മെഡിക്കല്‍ സംഘം സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡോക്ടര്‍മാരെ തേടി ഫോണ്‍ എത്തിയത് ആംബുലന്‍സ് ഡ്രൈവറായ ലോകേഷിലേക്കാണ്. അദ്ദേഹം ഉടന്‍ തന്നെ സോമയാജി ആശുപത്രിയിലേക്ക് കുതിക്കുകയും, വെറും മൂന്ന് മിനിറ്റിനുള്ളില്‍ ഡോക്ടര്‍മാരെ സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞിനെ സോമയാജി ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെ നിന്നാണ് ഇരുവരെയും മംഗലാപുരത്തേക്ക് മാറ്റിയത്.

Also Read: Tamilnadu News: 5 മാസം കാത്തിരുന്നു! മകളെ കൊന്നതിന് ജയിലിൽ പോയ യുവാവ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അച്ഛൻ വെട്ടിക്കൊന്നു

വിമാനത്തില്‍ പ്രസവിച്ച് യുവതി

വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി യുവതി. ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിന് പിന്നാലെ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിച്ചു. ശേഷം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ നേതൃത്വത്തിലാണ് പ്രസവം നടന്നത്.

കെഎസ്ആര്‍ടിസി ബസ്സില്‍ പ്രസവിച്ച് യുവതി

തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസിയില്‍ പ്രസവിച്ച് യുവതി. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് പോകുകയായിരുന്ന ബസ്സിലാണ് സംഭവമുണ്ടായത്. പേരാമംഗലത്ത് എത്തിയപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്ഡ തന്നെ ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ഈ സമയത്തിനുള്ളില്‍ തന്നെ പ്രസവത്തില്‍ പകതി ഘട്ടത്തിലേക്ക് കടന്നിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസ്സിനുള്ളില്‍ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

Follow Us
Related Stories
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്