Vyshna Suresh: വൈഷ്ണയെ ഒഴിവാക്കാന്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ജീവനക്കാരും ഇടപെട്ടു; തെളിവുകള്‍ പുറത്ത്
Vyshna Suresh Voter List Controversy: അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണ താമസിക്കുന്നതായി കാണിച്ചിരിക്കുന്നത് 18/564 എന്ന നമ്പര്‍ വീട്ടില്‍ എന്നാണ്. എന്നാല്‍ ഈ വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആര്യ രാജേന്ദ്രന്‍, വൈഷ്ണ സുരേഷ്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ജീവനക്കാരും ഇടപെട്ടതായി വിവരം. തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വൈഷ്ണ. വൈഷ്ണയ്‌ക്കെതിരെയുള്ള പരാതിയില്‍, അന്വേഷണ ചുമതലയില്ലാത്ത രണ്ട് ജീവനക്കാര്‍ വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി സത്യാവങ്മൂലം എഴുതി വാങ്ങിയതായാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണ താമസിക്കുന്നതായി കാണിച്ചിരിക്കുന്നത് 18/564 എന്ന നമ്പര്‍ വീട്ടില്‍ എന്നാണ്. എന്നാല്‍ ഈ വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് ജിഎം കാര്‍ത്തിക നടത്തിയ അന്വേഷണത്തില്‍ വൈഷ്ണ സുരേഷ് അവിടെ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.
കാര്‍ത്തിക സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വോട്ട് ഒഴിവാക്കാമെന്ന് സൂപ്രണ്ട് ആര്‍ പ്രതാപ ചന്ദ്രന്‍ നടത്തിയ ഹിയറിങ്ങില്‍ പിന്നീട് വൈഷ്ണയുടെ രേഖകളില്‍ പരിശോധന നടത്താതെ വോട്ട് ഒഴിവാക്കാന്‍ തീരമാനിച്ചു. ഇതിന് തൊട്ടുപിന്നാലെ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ സെക്രട്ടറി വി സജികുമാര്‍ വൈഷ്ണയുടെ പേര് നീക്കം ചെയ്യുകയുമായിരുന്നുവെന്നാണ് മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Also Read: Vyshna Suresh: വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; വൈഷ്ണയ്ക്ക് മത്സരിക്കാം
കോര്‍പറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ ഇതേസമയത്ത് അന്വേഷണം നടത്തിയിരുന്നു. വൈ്ഷണ താമസിക്കുന്ന വീട്ടിലെത്തി വീട്ടുകാരില്‍ നിന്ന് തങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും രണ്ട് വര്‍ഷമായി വേറാരുമില്ലെന്നും അവര്‍ സത്യവാങ്മൂലം എഴുതി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.