Aryadan Shoukath: രാഷ്ട്രീയം – സിനിമ – സജീവ രാഷ്ട്രീയം – ആര്യാടൻ ഷൗക്കത്ത് വന്ന വഴികൾ ഇങ്ങനെ…
Aryadan shoukath personal life: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ തന്നെയാണ് ഷൗക്കത്ത് ജനിച്ചത്. പിതാവിന്റെ തണലിൽ രാഷ്ട്രീയ ബാലപാഠങ്ങൾ പഠിച്ച ഷൗക്കത്ത് വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കെ എസ് യുവിൽ സജീവമായിരുന്നു.

Aryadan Shoukath
മലപ്പുറം: കേരള രാഷ്ട്രീയത്തിലും മലയാള സിനിമാ രംഗത്തും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നിലമ്പ്ൂർ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. നിലമ്പ്ൂർ ആര്യാടന് പുതിയൊരു കളിത്തട്ടല്ല. ഇവിടെ നിന്ന് ജനവിധി തേടി തിരഞ്ഞെടുക്കപ്പെടുകയും എം എൽ എയും പലവട്ടം മന്ത്രിയും ആയ ചരിത്രമുണ്ട് ഇദ്ദേഹത്തിന്. കൂടാതെ പ്രമുഖ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ കൂടിയാണ് ഇദ്ദേഹം.
വന്ന വഴി
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ തന്നെയാണ് ഷൗക്കത്ത് ജനിച്ചത്. പിതാവിന്റെ തണലിൽ രാഷ്ട്രീയ ബാലപാഠങ്ങൾ പഠിച്ച ഷൗക്കത്ത് വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കെ എസ് യുവിൽ സജീവമായിരുന്നു. 2005-ൽ നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു തുടക്കം. ഇത് പിന്നീട് മുനിസിപ്പാലിറ്റി ആയപ്പോൾ അദ്ദേഹം അവിടുത്തെ ചെയർമാനായി.
തിരഞ്ഞെടുപ്പിന്റെ ചരിത്രം
2016 -ലായിരുന്നു ഷൗക്കത്ത് ആര്യാടൻ മുഹമ്മദിന്റെ സ്വന്തം നിലമ്പൂരിൽ ആദ്യമായി മ്ത്സരിക്കുന്നത്. എന്നാൽ പരാജയമായിരുന്നു കാത്തിരുന്നത്. പിന്നീടിപ്പോൾ നിലമ്പൂരിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം
സിനിമാ ലോകം
2003-ൽ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പൊൻതൂവലാണ്. നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് വരെ ലഭിച്ചു.
ദൈവനാമത്തിൽ’ (2007) എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗിസ് ദത്ത് അവാർഡ് നേടി. വിലാപങ്ങൾക്കപ്പുറം (2008) എന്ന ചിത്രവും പുരസ്‌കാരങ്ങൾ നേടി.