AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘നമ്മക്കും അറിയാം വീഡിയോ എടുക്കാൻ’; വൈറലായി ‘അപ്പാപ്പൻ റോക്സ്’; ചർച്ചയായി വീഡിയോ

Viral Video: മധ്യവയസ്കൻ ക്യാമറ ഓണാക്കി വെച്ചതുകൊണ്ട് മാത്രം വലിയൊരു ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Viral Video: ‘നമ്മക്കും അറിയാം വീഡിയോ എടുക്കാൻ’; വൈറലായി ‘അപ്പാപ്പൻ റോക്സ്’; ചർച്ചയായി വീഡിയോ
Viral Video Image Credit source: facebook
Sarika KP
Sarika KP | Updated On: 20 Jan 2026 | 07:55 PM

ബസിലെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ‘അപ്പാപ്പൻ റോക്സ്’ എന്ന ഒരു വൈറൽ വീഡിയോ.

തിരക്കുള്ള ബസിൽ ഫോൺ ക്യാമറ ഓണാക്കി നിൽക്കുന്ന ഒരു വയോധികനാണ് വീഡിയോയിലെ താരം. തൊട്ടുമുന്നിൽ നിൽക്കുന്ന യുവതി ബസ് നീങ്ങുന്നതിനിടെ അബദ്ധത്തിൽ തട്ടിയപ്പോൾ, “ടച്ച് ചെയ്താൽ നമ്മക്കും അറിയാം വീഡിയോ എടുക്കാൻ” എന്ന മാസ് ഡയലോ​ഗ് പറയുന്ന വയോധികനെയാണ് വീഡിയോയിൽ കാണുന്നത്. മധ്യവയസ്കൻ ക്യാമറ ഓണാക്കി വെച്ചതുകൊണ്ട് മാത്രം വലിയൊരു ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Also Read:ദീപക്കിന്റെ ആത്മഹത്യ: ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്

മണ്ണാർക്കാടുള്ള ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് നിർമ്മിച്ച ഒരു ലഘുചിത്രമാണിതെന്ന് പറഞ്ഞുകൊണ്ട് വീഡിയോയിൽ വിശദീകരണം നൽകികൊണ്ട് അണിയറപ്രവർത്തകർ രം​ഗത്ത് എത്തിയിരുന്നു. വീഡിയോയിലെ വയോധികനായി വേഷമിട്ടത് നാസർ എന്ന കലാകാരനാണ്. പൊതുസമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നൽകാനാണ് തങ്ങൾ ഈ വീഡിയോ നിർമിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു.വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനോടകം ഏഴ് ദശലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടത്.

 

 

View this post on Instagram

 

A post shared by Aslam_achu (@reel._gang.mkd)