Sreethu Arrest: ദേവസ്വം വകുപ്പിലെ ജോലിക്ക് 10 ലക്ഷം രൂപ; ദുരൂഹത നീങ്ങാതെ കൊലപാതകം, സാമ്പത്തികതട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിൽ

Balaramapuram Devendu Mother Sreethu Arrest: ഷിജു എന്നയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ശ്രീതു തട്ടിപ്പ് നടത്തിയതായും വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ശ്രീതുവിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഷിജുവിന് പുറമെ മറ്റ് 10 പേർ കൂടി പരാതി നൽകിയിട്ടുണ്ട്. മറ്റുള്ളവരുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്.

Sreethu Arrest: ദേവസ്വം വകുപ്പിലെ ജോലിക്ക് 10 ലക്ഷം രൂപ; ദുരൂഹത നീങ്ങാതെ കൊലപാതകം, സാമ്പത്തികതട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിൽ

അറസ്റ്റിലായ ശ്രീതു.

Updated On: 

03 Feb 2025 08:28 AM

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരി ദേവേന്ദുവിൻ്റെ അമ്മ ശ്രീതു സാമ്പത്തികത്തട്ടിപ്പ് കേസിൽ (sreethu arrested) അറസ്റ്റിൽ. പത്ത് പേരിൽ നിന്നാണ് ശ്രീതുവിനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിൽ ഡ്രൈവറായി ജോലി വാ​ഗ്ദാനം നൽകിയാണ് ശ്രീതു 10 ലക്ഷം രൂപ തട്ടിയെടുത്തത്. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകൾ ചമച്ചതിനും ശ്രീതുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

ഷിജു എന്നയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ശ്രീതു തട്ടിപ്പ് നടത്തിയതായും വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ശ്രീതുവിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഷിജുവിന് പുറമെ മറ്റ് 10 പേർ കൂടി പരാതി നൽകിയിട്ടുണ്ട്. മറ്റുള്ളവരുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്.

സാമ്പത്തികത്തട്ടിപ്പ് കേസിൽ ഞായറാഴ്ച രാവിലെയാണ് ശ്രീതുവിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുവയസ്സുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരവെയാണ് അമ്മ ശ്രീതു അറസ്റ്റിലാവുന്നത്. ദേവേന്ദുവിന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച സഹോദരൻ ഹരികുമാറിനെ (24) പോലീസ് റിമാൻഡ് ചെയ്തിരുന്നു. കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ഇയാൾ മൊഴി നൽകിയത്.

കുട്ടിയുടെ മരണത്തിൽ ശ്രീതുവിനെയും കൂടുതൽ ചോദ്യം ചെയ്തേക്കും. എന്നാൽ ഇപ്പോഴും കുട്ടിയുടെ കൊലപാതകത്തിൻ്റെ കാരണമോ മറ്റ് തെളിവുകളോ പോലീസിന് ലഭിച്ചിട്ടില്ല. ഹരികുമാറിന്റെ സ്വഭാവത്തിൽ വൈകല്യങ്ങളുള്ളതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഹരികുമാറിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതിനാൽ അന്വേഷണം കൂടുതൽ സങ്കീർണ്ണമാകുകയാണ്. ശ്രീതുവിനോടുള്ള ലൈംഗികാതിക്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ വൈരാ​ഗ്യമാണോ കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഹരികുമാറിന്റെ പരസ്പരവിരുദ്ധമായ മൊഴികളിൽ പോലീസ് കുഴയുകയാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ജ്യോതിഷനായ ശംഖുമുഖം ദേവിദാസനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയമായ തെളുവുകൾ ലഭിച്ചാൽ മാത്രമെ കൊലപാതകത്തിൻ്റെ യതാർത്ഥ കാരണം വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ.

 

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും