Christmas New Year Bumper 2026: 12 കോടി പോയാല്‍ പോട്ടെ, 20 കോടിയുമായി ക്രിസ്മസ്-ന്യൂയര്‍ ബമ്പറെത്തിയല്ലോ

Christmas New Year Bumper First Prize: പൂജ ബമ്പറിനേക്കാള്‍ കൂടുതല്‍ സമ്മാനത്തുകയുമായാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷത്തെ അവസാന ബമ്പറില്‍ നിങ്ങള്‍ക്ക് വീണ്ടും ഭാഗ്യപരീക്ഷണം നടത്താം.

Christmas New Year Bumper 2026: 12 കോടി പോയാല്‍ പോട്ടെ, 20 കോടിയുമായി ക്രിസ്മസ്-ന്യൂയര്‍ ബമ്പറെത്തിയല്ലോ

ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍

Published: 

27 Nov 2025 | 08:55 AM

തിരുവനന്തപുരം: ഓണം ബമ്പര്‍, പൂജ ബമ്പര്‍ എന്നീ ലോട്ടറികളെടുത്ത് സമ്മാനം ലഭിച്ചില്ലെന്ന നിരാശയിലാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട നിങ്ങള്‍ക്കായിതാ ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ എത്തിയിരിക്കുന്നു. പൂജ ബമ്പറിനേക്കാള്‍ കൂടുതല്‍ സമ്മാനത്തുകയുമായാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷത്തെ അവസാന ബമ്പറില്‍ നിങ്ങള്‍ക്ക് വീണ്ടും ഭാഗ്യപരീക്ഷണം നടത്താം.

ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ സമ്മാനഘടന

ഒന്നാം സമ്മാനമായി 20 കോടി രൂപയാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ വഴി ലഭിക്കുക. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ, ഒന്‍പതാം സമ്മാനം 400 രൂപ, സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ്.

ആകെ 6,21,990 സമ്മാനങ്ങളാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പറിനുള്ളത്.ബിആര്‍ 107 എന്ന ക്രിസ്മസ് ന്യൂയര്‍ ഭാഗ്യക്കുറിയില്‍ XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളാണുള്ളത്.

Also Read: Kerala Lottery Result: ധനലക്ഷ്മി കനിഞ്ഞ ആ കോടിപതി ഇതാ ഇവിടെയുണ്ട്, ഇന്നത്തെ ലോട്ടറിഫലം എത്തി

ടിക്കറ്റ് വിലയും നറുക്കെടുപ്പും

20 കോടി സമ്മാനവുമായെത്തിയ ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ലോട്ടറിയുടെ വില 400 രൂപയാണ്. 2026 ജനുവരി 24നാണ് ലോട്ടറി നറുക്കെടുപ്പ്. എന്നാല്‍ തീയതിയില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം