Cobra Found in Court: കോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേമ്പറിൽ മൂർഖൻ പാമ്പ്; സംഭവം കണ്ണൂരിൽ
Cobra Snake Found Under Judge Chamber in Kannur: ചേമ്പറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്റ് ആണ് മേശയ്ക്കടിയിൽ നിന്ന് മൂർഖനെ കണ്ടെത്തിയത്. ഉടൻ തന്നെ സംഭവം വനം വകുപ്പിനെ അറിയിച്ചു.

പ്രതീകാത്മക ചിത്രം
കണ്ണൂർ: കുടുംബകോടതിയിൽ ജഡ്ജിയുടെ ചേംബറിനടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കോടതിയിൽ വാദം പുരോഗമിക്കുന്നതിനിടെ ആണ് ചേമ്പറിൽ മേശയ്ക്ക് താഴെയായി പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനാൽ പാമ്പിനെ കണ്ടെത്തിയ സമയത്ത് ചേമ്പറിൽ ജഡ്ജി ഉണ്ടായിരുന്നില്ല.
ചേമ്പറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്റ് ആണ് മേശയ്ക്കടിയിൽ നിന്ന് മൂർഖനെ കണ്ടെത്തിയത്. ഉടൻ തന്നെ സംഭവം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൂർഖനെ പിടികൂടുകയായിരുന്നു.
അതേസമയം, കണ്ണൂർ കോടതി പരിസരത്ത് പാമ്പുകളുടെ ശല്യം കൂടുതൽ ആണെന്ന് ജീവനക്കാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കാടുകൾ വെട്ടിനീക്കിയിരുന്നില്ല. ഇതാണ് കോടതി പരിസരം ഇഴജന്തുക്കൾക്ക് വാസയോഗ്യമാവാൻ കാരണമായതെന്നാണ് അവർ പറയുന്നത്.
ALSO READ: സംസാര ശേഷിയില്ലാത്ത കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം കുളകുടിയൂർക്കോണത്ത് സർവോദയം റോഡ് പത്മവിലാസത്തിൽ സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ദ്രുവനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ആണ് സംഭവം നടക്കുന്നത്.
നഴ്‌സറിയിൽ നിന്നും വീട്ടിലെത്തിയ ശേഷം രണ്ട് വയസുകാരിയായ സഹോദരി ദ്രുവികയോടൊപ്പം കളിക്കുകയായിരുന്നു ദ്രുവൻ. ഇതിനിടയിലാണ് കുട്ടി കിണറ്റിൽ വീണത്. സംസാരശേഷി ഇല്ലാത്തതിനാൽ കുട്ടി കിണറ്റിൽ വീണ കാര്യം ആരും അറിഞ്ഞില്ല.
പിന്നീട് കുട്ടിയെ കാണാതെ വന്നതോടെ കുടുംബം വീടിന് സമീപം നടത്തിയ തിരച്ചലിലാണ് ദ്രുവനെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ദ്രുവൻ പാവക്കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞിരുന്നു. അത് കാണാനായി കിണറ്റിലേക്ക് നോക്കിയപ്പോഴാകാം അപകടം എന്നാണ് പോലീസിന്റെ നിഗമനം.