Palakkad By-Election 2024: ഇടത്തോട്ട് ചാഞ്ഞ് സരിന്‍; സ്വതന്ത്ര സ്ഥാനാര്‍ഥിയാകും, പ്രഖ്യാപനം നാളെ

P Sarin: കുറച്ച് ആളുകളുടെ ആവശ്യത്തിന് പാര്‍ട്ടി വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ഇവിടെയും ആവര്‍ത്തിക്കും. യാഥാര്‍ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്, ഉള്‍പാര്‍ട്ടി ജനാധിപത്യ ചര്‍ച്ചകള്‍ വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

Palakkad By-Election 2024: ഇടത്തോട്ട് ചാഞ്ഞ് സരിന്‍; സ്വതന്ത്ര സ്ഥാനാര്‍ഥിയാകും, പ്രഖ്യാപനം നാളെ

പി സരിന്‍ (Image Credits: Facebook)

Published: 

16 Oct 2024 23:41 PM

പാലക്കാട്: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനര്‍ പി സരിന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ (Palakkad By-Election 2024) ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വം നാളെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് സൂചന. സരിന്‍ മത്സരരംഗത്തേക്ക് എത്തുന്നതോടെ പാലക്കാട് തെരഞ്ഞെടുപ്പിന്റെ ചൂട് വര്‍ധിക്കും. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പി സരിന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് മണ്ഡലത്തില്‍ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു സരിന്‍. നിലവില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Rahul Mamkootathil: പാലക്കാടൻ കോട്ട കാക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ! കന്നിയങ്കത്തിൽ ചരിത്രം പിറക്കുമോ?

പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞിരുന്നു. വെള്ളക്കടലാസില്‍ അച്ചടിച്ച് വന്നാല്‍ സ്ഥാനാര്‍ഥിത്വം പൂര്‍ണമാകില്ല. പുനര്‍വിചിന്തനം നടത്തണം. പാര്‍ട്ടി കാണിക്കുന്ന തോന്ന്യാസം അംഗീകരിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ സരിന്‍ തുറന്നടിച്ചിരുന്നു.

കുറച്ച് ആളുകളുടെ ആവശ്യത്തിന് പാര്‍ട്ടി വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ഇവിടെയും ആവര്‍ത്തിക്കും. യാഥാര്‍ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്, ഉള്‍പാര്‍ട്ടി ജനാധിപത്യ ചര്‍ച്ചകള്‍ വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

സരിന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ സരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും വേണമെങ്കില്‍ പുറത്തുപോകട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

Also Read: Kerala By-election 2024: വയനാട്ടില്‍ പ്രിയങ്ക, പാലക്കാട് രാഹുലും ചേലക്കരയില്‍ രമ്യയും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്‌

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുക്കനാണെന്നും ഷാഫിയുടെ ചോയ്‌സ് എന്ന അധിക നേട്ടമുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് പറഞ്ഞിരുന്നു. സരിന്‍ എന്തെങ്കിലും അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടോ എന്ന് കെപിസിസി അധ്യക്ഷന്‍ പരിശോധിച്ച ശേഷം പറയുമെന്നും വിഡി സതീശന്‍ പറഞ്ഞു.

സരിന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് കീഴ്‌വഴക്കം അനുസരിച്ചത്. സ്ഥാനാര്‍ഥിയാകണമെന്ന് സരിന്‍ നേരിട്ട് വന്ന് ആവശ്യപ്പെട്ടിരുന്നു. ആലോചിച്ച് പറയാമെന്ന് സരിന് മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്